അറ്റ്ലാന്റയിലെ കുടുംബ നവീകരണ ധ്യാനം സമാപിച്ചു

posted Sep 12, 2010, 11:21 PM by Knanaya Voice   [ updated Sep 13, 2010, 10:01 AM by Anil Mattathikunnel ]

അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ കുടുംബ നവീകരണ ധ്യാനം നടക്കുകയുണ്ടായി. വചന പ്രഘോഷണത്തിലൂടെയും സംഗീത വിരുന്നിലൂടെയും അനേകം വ്യക്തികളില്‍ ആത്മീയ ചൈതന്യം ഉണര്‍ത്തിക്കൊണ്ടിരുന്ന ബ്രദര്‍: സണ്ണി സ്റീഫന്‍,ഫാ.റ്റോം കുന്നും പുറം എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്.ഏവര്‍ക്കും ഫലപ്രദവും വിജ്ഞാനപ്രദവുമായ ക്ളാസ്സുകള്‍ കൊണ്ട് ബ്രദര്‍.സണ്ണിസ്റീഫന്‍  ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മനോഹരമായ ക്ളാസ്സുകള്‍ ഫാ.റ്റോം കുന്നുംപുറം നടത്തുകയുണ്ടായി.
ഇടവക വികാരി ഫാ.എബി വടക്കേക്കര,സ്പിരിച്വല്‍ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ്,ആന്‍സ് വെളളാപ്പളളിക്കുഴി,റെജി കളത്തില്‍,ഫിലിപ്പ് ചാക്കച്ചേരില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഷാജന്‍ പൂവത്തുംമൂട്ടില്‍, മാത്യു വേലിയാത്ത് എന്നിവര്‍ ഗായകസംഘത്തിന് നേതൃത്വം നല്‍കി.പ്രത്യേകമായ പ്രാര്‍ത്ഥനകളും, തൈലാഭിഷേക പ്രാര്‍ത്ഥനയും, ആരാധനയും,രോഗശാന്തിയും പലരുടെയും സാക്ഷ്യവും ധ്യാനത്തില്‍ ഉണ്ടായിരുന്നു.

സാജുവട്ടക്കുന്നത്ത്


Comments