അറ്റ്ലാന്റായിലെ പ്രഥമ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി

posted Aug 9, 2010, 10:01 PM by Knanaya Voice   [ updated Aug 9, 2010, 10:43 PM by Anil Mattathikunnel ]
അറ്റ്ലാന്റാ: ഭാരതത്തിന് വെളിയിലെ രണ്ടാമത്തെ ക്നാനായ ഇടവകയായ തിരുകുടുംബ ദേവാലയത്തിന്റെ ആദ്യതിരുനാള്‍ വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി.രണ്ടാം ദിവസമായ ശനിയാഴ്ച ഏഴാം തീയതി കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ കുട്ടികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യ ലേപനവും നല്‍കുകയുണ്ടായി. തിരുനാളിന്റെ മൂന്നാം ദിവസമായ എട്ടാം തീയതി ശ്രീമതി. അന്നമ്മ തോമസ് മേക്കാട്ടില്‍ പ്രസുദേന്തി ആയി ഇടവകയുടെ തിരുനാള്‍ അതിമനോഹരമായി കൊണ്ടാടി. ഇടവക വികാരി എബി അച്ചനും, പ്രഥമ വികാരി ആയ ഫാ.സ്റാനി ഇടത്തിപറമ്പിലും.കുടുംബ ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ച് തന്റെ ദിവ്യബലിസന്ദേശത്തില്‍ ഫാ.സ്റാനി പറയുകയുണ്ടായി. തിരുകുടുംബം പോലെ ആയിരിക്കണം ഓരോ കുടുംബവും എന്ന് . തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് മാത്യു വേലിയാത്ത്, ഷാജന്‍ പൂവത്തുംമൂട്ടില്‍,ബേബി പുതിയ വീട്ടില്‍, സജിപാറാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അജ്ഞന പൂവത്തും മൂട്ടില്‍, അലീഷ റോഷിന്‍ കുപ്ളിക്കാട്ട്, ഷോണ്‍ അറയ്ക്കല്‍ എന്നിവരുടെ ഭക്തി നിര്‍ഭരമായ ഗാനങ്ങള്‍ ദിവ്യബലിക്ക് മാറ്റേകി.
ജേക്കബ് അത്തിമറ്റം, ജോണി അമ്പലത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാവിധ സജീകരണങ്ങളും നല്‍കുകയുണ്ടായി. കൈക്കാരന്മാരായ ജാക്സണ്‍ കുടിലില്‍, തോമസ് ചെരുവില്‍, മേഴ്സി പാട്ടകണ്ടം എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
ദിവ്യബലിയെ തുടര്‍ന്ന്  നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഭക്തി നിര്‍ഭരമായ പ്രഥക്ഷണവും, വിശ്വാസികള്‍ക്ക് കഴുന്ന് എടുക്കുവാനുളള സൌകര്യവും കമ്മറ്റി തയ്യാറാക്കിയിരിക്കുന്നു.ഫിലിപ്പ് ചാക്കച്ചേരില്‍, സാബു ചെമ്മലക്കുഴി, ലൂക്കോസ് ചക്കാലപ്പടവില്‍ എന്നിവര്‍ ചേര്‍ന്ന്  മനോഹരമായ സ്വീകരണം വിശ്വാസികള്‍ക്ക് ആസൂത്രണം ചെയ്തു. വേദപാഠ സ്കൂളിന്റെ ഡി.ആര്‍.ഇ ആയ ജെസ്സി വേലിയാത്ത്, സെറിന്‍ അത്തിമറ്റം എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മനോഹരമായ പരിപാടികള്‍ ആസൂത്രണം ചെയ്തു. വിനോമോന്‍ വേലിയാത്ത്, റ്റോമി വാലച്ചിറ, ബിജു അത്തിമറ്റം എന്നിവര്‍ നേതൃത്വം നല്‍കിയ ഫുഡ് കമ്മറ്റിയുടെ സ്നേഹ വിരുന്നിനു ശേഷം അറ്റ്ലാന്റയിലെ ഹോളിഫാമിലി ദേവാലയത്തിന്റെ പ്രഥമ തിരുനാളിന് തിരശ്ശീല വീണു.


സാജു വട്ടക്കുന്നത്ത്


Comments