ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 20-ാം തീയതി വെള്ളിയാഴ്ച ചിക്കാഗോയില്‍ വച്ച് താര സുന്ദരി മീരാ ജാസ്മിനും, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറമൂടും, യുവതാരം ബാലയും കൂട്ടരും അവതരിപ്പിക്കുന്ന താരസമുന്വയം സ്റ്റേജ് ഷോയുടെ മെഗാ സ്പോണ്‍സറായി മിഡ് വെസ്റ്റ് റീജിയണിലെ ഗ്യാസ് വിതരണ കമ്പിനിയായ അറ്റ്ലസ് ഓയില്‍ കമ്പിനി മുന്നോട്ടു വന്നിരിക്കുന്നു. വ്യവസായത്തോടൊപ്പം സാമൂഹ്യസേവന രംഗത്തും തങ്ങളാല്‍ കഴിയാവുന്ന സഹായസഹകരണങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സറാകുവാന്‍ അറ്റ്ലസ് ഓയില്‍ മുന്നോട്ടു വന്നതെന്ന് കമ്പിനി ഉടമ സാം സൈമണ്‍ പ്രസ്താവിച്ചു. ഇല്ലിനോയി സ്റ്റേറ്റിലെ മികച്ച സാംസ്കാരിക സാമൂഹിക സംഘടനയായ കെ. സി. എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അതിനാല്‍ ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുവാന്‍ അഭിമാനമുണ്ടെന്നും കമ്പിനി മാനേജിംഗ് പാര്‍ട്ണര്‍ വിക്ടര്‍ സൈമണ്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അറ്റ്ലസ് ഓയില്‍ കമ്പിനിയുടെ ഇടപെടല്‍ സ്തുത്യര്‍ഹമാണെന്നും ക്നാനായ സമൂഹം ഇതിനെ നന്ദിയോടെ സ്മരിക്കുന്നു എന്നും കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. കെ. സി. എസ്.വൈസ് പ്രസിഡന്റ് ബിനു പൂത്തുറ, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സൈമണ്‍ മുട്ടത്തില്‍ |