അറുന്നൂറ്റിമംഗലം സംഗമം റോമില്‍ നടത്തപ്പെട്ടു.

posted May 12, 2009, 6:58 PM by Anil Mattathikunnel   [ updated May 15, 2009, 7:27 AM by Saju Kannampally ]

റോം: റോമിലും പരിസര പ്രദേശത്തും വസിക്കുന്ന അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ്‌ ഇടവകാംഗങ്ങളുടെ കൂട്ടായ്മ വര്‍ണ്ണഭംഗി നിറഞ്ഞ പരിപാടികളോടെ റോമിലെ രാജധാനി ഹോട്ടലില്‍ വച്ച് നടത്തപ്പെട്ടു. അറുനൂറ്റിമംഗലം പള്ളിയിലെ പ്രധാന തിരുനാളി‍നോടനുബന്ധിച്ച് ആണ് എല്ലാ വര്‍ഷവും ഈ കൂട്ടായ്മ നടത്തപ്പെടുന്നത്. ഈ വര്‍ഷത്തെ സംഗമത്തില്‍ മുപ്പതിലധികം കുടുംബംഗങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ ഫാ.ബിബി തറയില്‍ മുഖ്യാഥിതി ആയിരുന്നു. പരിപാടികള്‍ക്ക് റെജി പുതൃക്കയില്‍ , ബെന്നി ഇലവുങ്കല്‍, ബെന്നി മുണ്ടുവേലില്‍, ഷിനു ഫിലിപ്പ്‌ , ബെന്നി പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി 
 
റെജി പുതൃക്കയില്‍
Comments