ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലായി സേവനമനുഷ്ഠിച്ചശേഷം ഡെന്‍മാര്‍ക്ക് ഹൈക്കമ്മിഷണറായി സ്ഥാനലബ്ധി ലഭിച്ച അശോക് കുമാര്‍ ആത്രിയ്ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.
ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം സിറിയക്ക് കൂവക്കാട്ടിലും ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ അനിരുദ്ധന്‍ എന്നിവര്‍ ഫൊക്കാനയുടെ പാരിതോഷികം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലും മിഡ്വെസ്റ്റ് റീജിയനിലും നടത്തിയ ജനോപകാരപ്രദമായ പല സംരംഭങ്ങള്‍ക്കും സഹകരണവും പിന്തുണയും നല്‍കിയ അശോക് കുമാര്‍ ആത്രിയുടെ സേവനം അമേരിക്കന്‍ മലയാളിയ്ക്ക് വിസ്മരിക്കാനാവാത്തതാണെന്ന് ഫൊക്കാന നേതാക്കള്‍ പ്രസ്താവിച്ചു. തന്റെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ ഫൊക്കാനയെപോലുള്ള സാമൂഹ്യ സംഘടനയുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ലഭിച്ച നിമിഷങ്ങള്‍ അമൂല്യങ്ങളായിരുന്നു എന്ന് അശോക് കുമാര്‍ ആത്രി തന്റെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
സൈമണ്‍ മുട്ടത്തില്‍ |