മാല്‍വെണ്‍ഹില്‍സ്: എട്ടാമത് ക്‌നാനായ കണ്‍വെന്‍ഷനുള്ള വിശിഷ്ടാതിഥികള്‍ യു.കെ.യില്‍ എത്തി തുടങ്ങി. കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി മണിക്കൂറുകള്‍ മാത്രം മഹാസമ്മേളനത്തിനു തിരശീല ഉയരുവാന്‍.
യു.കെ.യിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ക്‌നാനായ സമുദായാംഗങ്ങള്‍ എല്ലാവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കണ്‍വെന്‍ഷന്‍ പലതുകൊണ്ടും വ്യത്യസ്ഥത നിറഞ്ഞതാണ്. യു.കെ.യിലെ വിവിധ ഭാഗങ്ങളിലെ 45–ലധികം യുവജനങ്ങള്‍ അവതരിപ്പിക്കുന്ന കണ്‍വെന്‍ഷന് ഗാനം ഏറെ പ്രത്യേകതകള്‍ ഉള്ളതും ഇഥംപ്രഥവുമായിട്ടാണ് അരങ്ങേറുന്നത്. രാവിലെ 10.25 ന് പതാക വരുന്നതോടുകൂടിയാരംഭിക്കുന്ന കണ്‍വന്‍ഷന്റെ ചടങ്ങുകളില്‍ നടവിളിയും പുരാതനപ്പാട്ടുകളും കൊണ്ട് അണികളെ ക്‌നാനായ വികാരത്തെ തട്ടിയുണര്‍ത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രൌഡഗംഭീരമായ റാലിയില്‍ യൂണിറ്റുകള്‍ തമ്മിലുള്ള വീറും വാശിയും ഉറപ്പാണ്. റാലിയ്ക്കുള്ള സമ്മാനം ആര് ചുംബിക്കും എന്നുള്ളതിന്റെ വാതുവെപ്പ് ഇപ്പോഴെ ആരംഭിച്ചുകഴിഞ്ഞു. സഖറിയ പുത്തന്‍കളം
Related News
|