posted Jul 24, 2010, 10:13 PM by Anil Mattathikunnel
[
updated Jul 25, 2010, 6:15 AM
]
ഡാള്ളസ്സ്: ക്നാനായ കണ്‍വെന്‍ഷന്‍ അതിന്റെ എല്ലാ ചാരുതകളോടും കൂടി ഒരു ദിവസ കൂടി പിന്നിടുമ്പോള്‍ ഒരുമയിലും തനിമയിലും ഒന്നിച്ചുകൂട ിയിരിക്കുന്ന ക്നാനായക് കാര്‍ക്ക് എന്നും ഓര്‍മ്മിക്കുവാന്‍ മറ്റൊരു അവിസ്മരണീയ ദിനം കൂടി. വി.കുര്‍ബ്ബാനയോടു കൂടി ആരംഭിച്ച ദിനത്തിന് പ്രശസ്ത്ര വചന പ്രഘോഷകന്‍ ബെന്നി പുന്നത്തറ നല്കിയ ധ്യാന പ്രസംഗവും ഗോസ്പല്‍ മ}സിക് ബാന്‍ഡിന്റെ പെര്‍ഫോമന്‍സും ആധ്യാത്മിക പരിവേഷം നല്കിയപ്പോള്‍ കലാ മത്സരങ്ങളും വിവിധ കായിക മത്സരങ്ങളും കണ്‍വെന്‍ഷനില്‍ ആവേശത്തിന്റെ തിരമാലകളുയര്‍ത്തി. വിവിധങ്ങളായ വിഷയങ്ങളേപറ്റി നടത്തിയ സെമിനാറുകല്‍ അത്യന്തം ശ്രദ്ധിക്കപ്പെട്ടു. ആഥിതേയരായ ഡാള്ളസ്സും കണ്‍ വെന്‍ഷന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കവുന്ന് ഷിക്കഗോയും നടത്തിയ കലാപരിപാടികള്‍കാണികളെ ആവേശഭരിതരാക്കി. കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ "ബാറ്റില്‍ ഓഫ് സിറ്റീസ്'' മത്സരം കാനികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. ബാറ്റില്‍ ഓഫ് സിറ്റീസ് മത്സരത്തില്‍ ഷിക്കാഗോ കെ സി വൈ എല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടായിരത്തോളം വരുന്ന ഷിക്കാഗോക്കാര്‍ ആനന്ദനൃത്തം ചവിട്ടി.
സജി പുതൃക്കയില്‍
|
|