ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തില്‍ ദേവാലയ നിര്‍മ്മാണത്തിനു വേസ്ഥിയുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സ്റേജ് പ്രോഗ്രാം പഴശ്ശിരാജാ കോമഡി ഷോ 2011, മെയ് 1 ഞായറാഴ്ച് 5.30ന് സ്റഫോര്‍ഡ് ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറുന്നു. സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാനേയും അനന്തഭദ്രത്തിലെ ദിഗംബരനെയും അനശ്വരമാക്കിയ മലയാളത്തിന്റെ അനുഗ്രഹീത നടന്‍ മനോജ് കെ ജയന്‍ നയിക്കുന്ന മെഗാഷോയില്‍ പ്രശസ്ത നടി പത്മപ്രീയ, ഗായികയും പെര്‍ഫോമറുമായ റിമി ടോമി, നടന്‍ സുരേഷ് ക്രിഷ്ണ, സിന്ധു മേനോന്‍, രമേശ് പിഷാരടി, സുബി, പ്രദീപ് ബാബു തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു. മാര്‍ച്ച് 13 ഞായറാഴ്ച ദിവ്യബലിക്കുശേഷം കൂടിയ പ്രത്യേക ചടങ്ങില്‍ വച്ച്, ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരായ റെജി തോമസ് (അപ്നാ ബസാര്‍), ജോജോ സി തറയില്‍ എന്നിവരില്‍ നിന്നും ചെക്കുകള്‍ സ്വീകരിച്ചുകൊസ്ഥ് ഇടവക വികാരി റവ: ഫാ. ജോസ് ഇല്ലികുന്നുംപുറത്ത് പ്രോഗ്രാമിന്റെ കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. സ്റഫോര്‍ഡിലുള്ള ഷാലോം ഓട്ടോക്ളിനിക്കാണ് ഈ സ്റേജ് പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സര്‍. ചര്‍ച്ചിന്റെ ഭാരവാഹികളായ ബിനോയ് തത്തംകുളം, ഡാനി വെങ്ങലശേരിയില്‍, ജോയി കിഴക്കേല്‍, സ്റീഫന്‍ എഡാട്ടുകുന്നേല്‍, കമ്മിറ്റി അംഗങ്ങളായ ജോണി മക്കോറ, ബേബി മണക്കുന്നേല്‍, സിറിയക് വെളിമറ്റം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.. പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് സാം മുടിയൂര്‍കുന്നേലിനു നല്‍കികൊസ്ഥ് അത്യന്തം നര്‍മ്മരസപ്രധാനമായ ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പന ബഹുമാനപ്പെട്ട വികാരിയച്ചന്‍ ജോസ് ഇല്ലികുന്നുംപുറത്ത് ഉല്‍ഘാടനം ചെയ്തു. ക്നാനായ സമുദായം അഭിമാനത്തോടെ പണിതുയര്‍ത്തുന്ന വടക്കേ അമേരിക്കയിലെ ആദ്യത്തെ ദേവാലയമായ ഹ്യൂസ്റ്ണ്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ ഈ സംരംഭത്തില്‍ വളരെ ആത്മാര്‍ത്ഥമായി സഹകരിച്ച് ഇത് ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സണ്ണി കാരിയ്ക്കല്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുകയുസ്ഥായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റവ: ഫാ. ജോസ് ഇല്ലികുന്നും പുറത്ത്: (847 912 5673), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സണ്ണി കാരിയ്ക്കല്‍ (832 566 6806), ബിനോയ് തത്തംകുളം (281 302 5984) ടോമി കിടാരം |