ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്ത ലേലം വിളി

posted Aug 9, 2010, 4:12 AM by Knanaya Voice   [ updated Aug 9, 2010, 9:10 AM by Anil Mattathikunnel ]
ഷിക്കാഗോ : സെന്റ് മേരീസ് ഇടവകയുടെ പ്രഥമ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ലേലം വിളി ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്തു. പ്രദക്ഷിണത്തിന് ശേഷം നടന്ന ലേലം വിളിയില്‍ ഇടവക സമൂഹം ഒന്നാകെ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ അത് ഒരുമയുടെയും ദേവാലയത്തോടുളള സ്നേഹത്തിന്റെയും നിമിഷങ്ങളായി മാറി. വിവിധ തരം പച്ചക്കറി ഉല്പന്നങ്ങളാല്‍ സമ്പന്നമായിരുന്നു ലേലം  150 ഓളം ഡോളറിന് ലേലം വിളിച്ചു പോയ പയറും വെ
ളളരിക്കയു മൊക്കെ ഇടവക ജനങ്ങള്‍ക്ക്  പളളിയോടുളള സ്നേഹത്തിന്റെ പ്രതീകങ്ങളായി മാറി. മാതാവിന്റെ തിരു സ്വരൂപത്തില്‍ ചാര്‍ത്തിയ 2 ഏലക്കാമാലകള്‍ 1000 ഡോളറിനും 1111 ഡോളറിനു ജെയ്ബു കുളങ്ങരയും, രാജു നെടിയകാലായും സ്വന്തമാക്കി വീണ്ടും തിരു സ്വരൂപങ്ങളില്‍ ചാര്‍ത്തിയപ്പോള്‍ അത് ഇടവകയോടുളള ഇടവക ജനങ്ങളുടെ അത്ഭുതാവഹമായ അടുപ്പത്തിന്റെയും  പുതുതായി ദേവാലയം സ്ഥാപിച്ചതിലുളള സന്തോഷത്തിന്റെയും അനര്‍ഘ നിമിഷങ്ങളായി മാറി. ഏകദേശം 6000 ത്തിലധികം ഡോളറാണ് ലേലത്തില്‍ നിന്ന് ദേവാലയത്തിനായി ലഭിച്ചത്.സജി
പുതൃക്കയില്‍,റോയി നെടുംചിറ, സൈമണ്‍ ചക്കാലപടവില്‍ എന്നിവര്‍ ലേലത്തിന് നേതൃത്വം നല്കി.

അനില്‍ മറ്റത്തിക്കുന്നേല്‍
Comments