അയര്‍ലണ്‌ടിലെ ക്‌നാനായ അസോസിയേഷന്‍ ക്രിസ്‌മസ്‌ ആഘോഷം

posted Dec 27, 2009, 7:52 PM by Anil Mattathikunnel

ഡബ്‌ളിന്‍: അയര്‍ലണ്‌ടിലെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ക്രിസ്‌മസ്‌–നവവത്സര ആഘോഷം ജനുവരി ഒന്‍പതിന്‌ താല സെന്റ്‌ മാര്‍ക്‌സ്‌ ജിഎഎ ക്ലബില്‍നടത്തും. രാവിലെ 10.30 മുതല്‍വൈകുന്നേരം 5.30 വരെയാണ്‌ ആഘോഷ പരിപാടികള്‍. ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌. ബൈബിള്‍സ്‌കിറ്റ്‌, തെരുവുനാടകം, നാടോടി നൃത്തം, കരോള്‍, സാന്റാ ക്ലോസ്‌ സന്ദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ഉണ്‌ടായിരിക്കും.
പ്രസിഡന്റ്‌ റെജി കുര്യന്‍ പേരയില്‍അധ്യക്ഷത വഹിക്കും. അയര്‍ലണ്‌ടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന്‌ 250ലേറെ പേര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്‌:

ജിയോ ഫോണ്‍–0876925927.
ബേബി ലൂക്കോസ്‌–0872454360.
സിനു–0851362372.

Comments