താല: അയര്‍ലന്‍ഡിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം താലയിലെ ജിഎഎ ക്ലബ് ഓഡിറ്റോറിയത്തില്‍ സെപ്‌റ്റംബര്‍ അഞ്ചിന് നടത്തും. രാവിലെ 10.30ന് പൂക്കളം, കായിക മല്‍സരങ്ങള്‍ എന്നിവയോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് പൊതുസമ്മേളനവും ക്‌നാനായ കാത്തലിക് ഡയറക്‌ടറി(2009)യുടെ പ്രകാശനവും നടത്തും. വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, മ്യൂസിക്കല്‍ സ്‌കിറ്റ്, മാര്‍ഗംകളി, കോലുകളി, വഞ്ചിപ്പാട്ടുകള്‍, കുട്ടികളുടെ ഫാന്‍സിഡ്രസ് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. തുടര്‍ന്ന് സമ്മാനദാനവും നടത്തും. കൂടുതല്‍ |