ഡബ്ലിന്‍: അടുത്ത ജൂണില്‍ അയര്‍ലണ്ടിലെ കൌണ്ടി കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ സൌത്ത് കൌണ്ടിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബേബി പേരപ്പാടന് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പി ന്തുണ പ്രഖ്യാപിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് റെജി കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൌണ്ടി കൌണ്‍സിലില്‍ ശക്തമായ ഇന്‍ഡ്യന്‍ സാന്നിദ്ധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിലയിരുത്തുകയും സ്ഥാനാര്‍ത്ഥി ബേബി പേരപ്പാടന് വിജയാശംസകള്‍നേരുകയും ചെയ്‌തു. മുന്‍ ഭാരവാഹികളായ സ്റ്റീഫന്‍ വിലങ്ങാലുങ്കല്‍, ജയ്‌മോന്‍ കിഴക്കേകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. |