ഡബ്ളിന്‍: അയര്‍ലണ്ടിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്-നവവത്സര ആഘോഷം ജനുവരി ഒന്‍പതിന് താല സെന്റ് മാര്‍ക്സ് ജിഎഎ ക്ലബില്‍ വച്ച് നടത്തും. രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ആഘോഷ പരിപാടികള്‍. ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു സ്നേഹ വിരുന്ന്. ബൈബിള്‍സ്കിറ്റ്, തെരുവുനാടകം, നാടോടി നൃത്തം, കരോള്‍, സാന്റാ ക്ളോസ് സന്ദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ഉണ്ടായിരിക്കും. പ്രസിഡന്റ് റെജി കുര്യന്‍ പേരയില്‍ അധ്യക്ഷത വഹിക്കും. അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 250ലേറെ പേര്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്:
ജിയോ ഫോണ്‍-0876925927. ബേബി ലൂക്കോസ്-0872454360. സിനു-0851362372.
രാജു കുന്നക്കാട്ട് |