അയര്‍ലന്റ്: ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ ജനുവരി 9 ശനിയാഴ്ച നടത്തപ്പെട്ടു. താലയിലുള്ള സെന്റ് മാര്‍ക്ക് ജി.എ. ക്ലബ്ബില്‍വച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെയായിരുന്നു ആഘോഷപരിപാടികള്‍. ഫാ. മാത്യു അറയ്ക്കപറമ്പിലിന്റെ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്നേഹവിരുന്നും അതോടൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് റെജികുര്യന്‍ പാറയലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അയര്‍ലന്റിന്റെ നാനാഭാഗങ്ങളില്‍നിന്നും ഉള്ള ക്നാനായ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
റെജി പാറയില്‍
|