അയര്‍ലെണ്ടില്‍ ഓണാഘോഷം ഉജ്വലമായി

posted Oct 2, 2009, 8:09 AM by Saju Kannampally   [ updated Oct 2, 2009, 3:53 PM ]
 
 ഡബ്‌ളിന്‍: അയര്‍ലണ്‌ടിലെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓണാഘോഷം താല സെന്റ്‌ മാര്‍ക്‌സ്‌ ജി.എ.എ ക്ലബില്‍ നടത്തി. പ്രസിഡന്റ്‌ റെജി കുര്യന്‍ പാറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.അയര്‍ലണ്‌ട്‌ ക്‌നാനായ ഡയറക്‌ടറിയുടെ പ്രകാശനവും ചടങ്ങില്‍ നടത്തി. ബേബി പി. ലൂക്കോസ്‌ ആദ്യ കോപ്പി ഏറ്റുവാങ്ങി.

        സെക്രട്ടറി ജന്‍സണ്‍ തോമസ്‌ റിപ്പോര്‍ട്ടും ജോയിസ്‌ തോമസ്‌ കണക്കുകളും അവതരിപ്പിച്ചു. ബേബി ലൂക്കോസ്‌ സ്വാഗതവും മോളമ്മ ഷാജു കൃതജ്ഞതയും പറഞ്ഞു. മുന്‍ പ്രസിഡന്റ്‌ സ്റ്റീഫന്‍ സൈമണിന്‌ യാത്രയയപ്പ്‌ നല്‍കി.
ഡബ്ലിന്‍ ജിഞ്ചര്‍ റസ്റ്റോറന്റിന്റെ വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്‌ടായിരുന്നു. വിവിധ കലാകായക പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി. വര്‍ഷം അരലക്ഷം രൂപ കേരളത്തിലെ ക്‌നാനായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു.
 
ലൈസണ്‍ മാത്യു
Comments