ആയു‌ബ് മാര്‍ സില്‍വാനോസ്‌ ആര്‍ച്ച് ബിഷപ്‌ ആയി നിയമിതനായി.

posted May 5, 2009, 7:06 PM by Anil Mattathikunnel

മാന്‍ചെസ്‌റ്റര്‍: ക്നാനായ യാക്കോബായ സഭയുടെ യുറോപ്പ്, അമേരിക്ക, കാനഡ രാജ്യങ്ങളുടെ ആര്‍ച്ച് ബിഷപ്പും,മെത്രാ പ്പോലീത്തായുമായി ആയു‌ബ് മാര്‍ സില്‍വാനോസ്‌ നിയമിതനായി.സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാബായാണ് ഇത് സംബന്ധിച്ച് കല്പന പുറപ്പെടുവിച്ചത്. ക്നാനായ സഭക്ക് ഇതില‌ുടെ പുതിയ ഉണര്‍വ്വും ചൈതന്യവും കൈവരും എന്ന് പരിശുദ്ധ ബാബാ തന്റെ അനുഗ്രഹകല്പനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ നിയമനം ക്നാനായ സഭാ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്. സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ വിശ്വാസ പാരമ്പര്യ സബന്ധമായ വിഷയങ്ങളില്‍  സഭയുടെ ശക്തനായ വക്താവ് കു‌ടിയാണ് പുതിയ ആര്‍ച്ച് ബിഷപ്പ്‌. നിരവധി രാജ്യാന്തര സെമിനാറുകളില്‍ സഭാ ചരിത്രം സംബന്ധിച്ച വിഷയങ്ങളിലും സഭയുടെ ആചാരഅനുഷ്ടാനം സബന്ധിച്ച വിഷയങ്ങളിലും ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഓക്സ്ഫോര്‍ഡ്‌, എഡിന്‍ബര്‍ഗ് എന്നീ സര്‍വ്വകലാശാലകളില്‍ നിന്നും ദൈവ ശാസ്ത്രത്തില്‍  ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആര്‍ച്ച് ബിഷപ്പ്‌ ഇപ്പോള്‍ മാന്‍ചെസ്‌റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി കു‌ടിയാണ്. തിരുവല്ലാ തുരുത്തികാട് തോട്ടത്തില്‍ കുടുംബാംഗമാണ് അദ്ദേഹം .

ഷൈമോന്‍ തോട്ടുങ്കല്‍
Comments