ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനം ജൂലൈ 19ന്

posted Jul 14, 2010, 10:17 PM by Knanaya Voice

ചിക്കാഗോ: ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 19-ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ (5110 N. Elston Ave, Chicago) വെച്ച് നടത്തപ്പെടും. പൊതു സമ്മളനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശേരില്‍, തോമസ് ചാഴികാടന്‍ എ.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വികാരി ജനറാള്‍ മോണ്‍. അബ്രാഹം മുത്തോലത്ത്, വടവാതൂര്‍ സെമിനാരി പൌരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ. ഡോ. മാത്യു മണക്കാട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ മെറിന്‍, ഫാ. സൈമണ്‍ എടത്തിപറമ്പില്‍, ഗ്രാന്റ് സ്പോണ്‍സര്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവരും ചിക്കാഗോയിലെ സാമൂഹിക സാമുദായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേരും. സമ്മേളനത്തോടനുബന്ധിച്ച് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും മലബാര്‍ കേറ്ററിംഗ് സര്‍വീസ് തയാറാക്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബസമേതം സംഘാടകര്‍ ക്ഷണിക്കുന്നു.
പ്രസിഡണ്ട് ജോസ് കണിയാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജോര്‍ജ് തോട്ടപ്പുറം, ചാക്കോ മറ്റത്തിപറമ്പില്‍, ജോയി നെടിയകാലായില്‍, ജോര്‍ജ് നെല്ലാമറ്റം, ജീനോ കോതാലടിയില്‍, സണ്ണി ഇണ്ടി—ക്കുഴി, തമ്പി ചാഴികാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ജോര്‍ജ്ജ് തോട്ടപ്പുറം
Comments