ഡാളസ്: ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്സൈറ്റ് സുപ്രീംകോടതി ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു, 1970-80 കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി യുവജന നേതൃത്വരംഗത്ത് തിളങ്ങിനിന്നിരുന്ന ബാബു ചാഴികാടന്റെ പ്രവര്‍ത്തനശൈലി എക്കാലവും അനുസ്മരിക്കപ്പെടേണ്ടതാണെന്ന് ജസ്റീസ് ചൂണ്ടിക്കാട്ടി. 1970 കളില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ഡയറക്ടറായിരുന്ന അവസരത്തില്‍ അച്ചടക്കം, ആദര്‍ശം, മൂല്യബോധം എന്നിവ നേതൃത്വരംഗത്ത് കാത്തുസൂക്ഷിക്കുവാന്‍ യുവജനങ്ങള്‍ക്ക് നല്‍കിയിരുന്ന പരിശീലനവും ബോധവല്‍ക്കരണവും ജസ്റീസ് സിറിയക് ജോസഫ് അനുസ്മരിച്ചു. യൂത്ത് ലീഗിലൂടെ വളരുകയും പ്രസിഡന്റ് എന്ന നിലയില്‍ നേതൃത്വം നല്‍കുകയും ചെയ്ത ബാബു ചാഴികാടന്‍ രാഷ്ട്രീയത്തിലും മൂല്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിച്ചിരുന്ന കാര്യം ജസ്റീസ് പ്രത്യേകം എടുത്തുപറഞ്ഞു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഏറ്റുമാനൂര്‍ എം.എല്‍.എ. തോമസ് ചാഴികാടന്‍ 1970-80 കാലഘട്ടത്തില്‍ ബാബുവിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തുക്കള്‍ നേതൃത്വം നല്‍കുന്ന ഫൌണ്ടേഷന് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു. പ്രസിഡന്റ് ജോസ് കണിയാലി സ്വാഗതവും വൈസ് പ്രസിഡന്റ് ഡെന്നി ഊരാളില്‍ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം എം.സി. ആയിരുന്നു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, ക്നാനായ വോയ്സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സാജു കണ്ണമ്പള്ളി, ആള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ പ്രതിനിധി സൈമണ്‍ ആറുപറ, മുന്‍ കൈപ്പുഴ പഞ്ചായത്ത് മെമ്പര്‍ ബേബിച്ചന്‍ ചാമക്കാല, റിട്ട.ഹെഡ്മാസ്റര്‍ സി.ജെ. ലൂക്കോസ് ചാമക്കാല കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു. ബെന്നി തെങ്ങുംതറ, എബി തെക്കനാട്ട്, ബബ്ളു ചാക്കോ, ജോയിന്റ് സെക്രട്ടറി ചാക്കാ മറ്റത്തിപറമ്പില്‍, ട്രഷറര്‍ ജോയി നെടിയകാലായില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി, ജസ്റിന്‍ ചാമക്കാല, ബാബു പടവത്തില്‍, പീറ്റര്‍ ചാഴികാട്ട്, തമ്പി ചാഴികാട്ട് എന്നിവരും സന്നിഹിതരായിരുന്നു. വിശദവിവരങ്ങള്‍ക്ക്: www.bcfna.com ജോസ് കണിയാലി |