ചിക്കാഗോ: ബാബു ചാഴികാടന് ഫൌണ്ടേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഔപചാരികമായ ഉദ്ഘാടനം ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യത്തില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. മലയാളി സമൂഹത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയാകട്ടെയെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആശംസിച്ചു. ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന സമ്മേളനം ബൃന്ദ ഇടുക്കുതറയില്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് ആരംഭിച്ചത്. പ്രസിഡന്റ് ജോസ് കണിയാലി സ്വാഗതം പറഞ്ഞു. തോമസ് ചാഴികാടന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണവും മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണവും നടത്തി. വികാരി ജനറാള്‍ മോണ്‍. അബ്രഹാം മുത്തോലത്ത്, വടവാതൂര്‍ സെമിനാരി പൌരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. മാത്യു മണക്കാട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു പൂഴികുന്നേല്‍, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ മെറിന്, ഗ്രാന്റ് സ്പോണ്സര് സിറിയക് കൂവക്കാട്ടില്‍, കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ പ്രസിഡന്റ് ജേക്കബ് വാണിയംപുരയിടത്തില്‍, ആള് ഇന്ത്യാ കാത്തലിക് യൂണിയന് പ്രതിനിധി സൈമണ്‍ ആറുപറ, ന്യൂസിലാന്‍ഡ് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത്, എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി, ജോയി നെടിയകാലായില്‍ എന്നിവര്‍ എം.സി.മാരായിരുന്നു. വടക്കേ അമേരിക്കയിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്, പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, കെ.സി.എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, കെ.സി.സി.എന്‍.എ. മേഖലാ പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, ക്നാനായ വോയ്സ് എം.ഡി. അഡ്വ. സാജു കണ്ണമ്പള്ളി, ഇന്ത്യാ പ്രസ് ക്ളബ് ജനറല്‍ സെക്രട്ടറി ശിവന് മുഹമ്മ, ഇന്ത്യാ പ്രസ് ക്ളബ് ചിക്കാഗോ പ്രസിഡന്റ് ബിജു സക്കറിയ, ആള് അമേരിക്കന്‍ ബാങ്ക് ഡയറക്ടര്‍ ജോസഫ് മല്ലപ്പള്ളി, സേക്രട്ട് ഹാര്‍ട്ട് ക്നാനായ ചര്‍ച്ച് ട്രസ്റി ജോയി വാച്ചാച്ചിറ, സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് പി.ആര്.ഒ. റോയി നെടുംചിറ, ക്നാനായ വിമന്‍സ് അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ്ഡെല്ല നെടിയകാലായില്‍, ഫൊക്കാന വൈസ് പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍, ഫോമ വൈസ് പ്രസിഡന്റ് സ്റാന്‍ലി കളരിക്കമുറിയില്‍, ഇല്ലിനോയിസ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് പ്രസിഡന്റ് റ്റിസി ഞാറവേലില്‍, ഫോമ മേഖല വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, ഫൊക്കാന മേഖല വൈസ് പ്രസിഡന്റ്റ്റോമി അംബേനാട്ട്, ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍, മിഡ്വെസ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, യുണൈറ്റഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് സൈമണ്‍ പള്ളിക്കുന്നേല്‍, സാഹിത്യവേദി കണ്‍വീനര്‍ ജോണ്‍ ഇലയ്ക്കാട്ട് എന്നിവര്‍ ഫൌണ്ടേഷന് ആശംസകള്‍ നേര്‍ന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ജീനോ കോതാലടിയില്‍ കൃതജ്ഞത പറഞ്ഞു. ചാക്കോ മറ്റത്തിപറമ്പില്‍, തമ്പി ചാഴികാട്ട് എന്നിവര്‍ കലാപരിപാടികളുടെ എം.സി.മാരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളും മലബാര്‍ കേറ്ററിംഗ് സര്‍വ്വീസ് തയ്യാറാക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജോര്‍ജ് തോട്ടപ്പുറം |