ബലിവേദിതന്നില്‍ എന്ന ക്രിസ്തീയ സംഗീത ആല്‍ബം റിലീസിംഗിനൊരുങ്ങുന്നു.

posted Jun 25, 2010, 4:18 PM by Anil Mattathikunnel   [ updated Jun 25, 2010, 4:28 PM ]
മിനസോട്ടാ : "ബലിവേദിതന്നില്‍" എന്ന പേരില്‍ തയ്യാറാക്കുന്ന ഭക്തിഗാന ആല്‍ബംറിലീസിംഗിനൊരുങ്ങുന്നു. നൂതനവും,വ്യത്യസ്തവുമായ ക്രിസ്തീയ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സംഗീതആല്‍ബത്തിന്റെ റിലീസ് ജൂലൈ മൂന്നാം വാരത്തില്‍ ഡാളസില്‍ നടക്കുന്ന ക്നാനായ കാത്തലിക് കണ്‍വന്‍ഷനില്‍ വെച്ചു നടത്തപ്പെടുന്നതാണ് . വിശുദ്ധകുര്‍ബാനയില്‍ ആലപിക്കാവുന്ന ഗാനങ്ങളും,പരിശുദ്ധകന്യാമറിയം, വിശുദ്ധ അല്‍ഫോന്‍സ,പരിശുദ്ദത്മാവ് എന്നിവരോടുളള പ്രാര്‍ത്ഥനാ ഗാനങ്ങളും അടങ്ങുന്ന ഗാനങ്ങളുടെ രചയിതാവ് ചെറുപ്പം മുതലേ ദേവാലയ സംഗീതരംഗത്ത് സജീവ സാന്നിദ്ധ്യമായിരിക്കുന്ന ഡോമി തറയിലാണ്. ഡോമി തറയില്‍ രചിച്ച ഒന്‍പതുഗാനങ്ങള്‍ ഉള്‍ക്കൊളളുന്ന സംഗീതആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീതസംവിധാനരംഗത്തെ പുതിയ വാദ്ദാനവും പ്രതീക്ഷയുമായ വിജയ് രാമനാഥനാണ്. വിജയ്
രാമനാഥന്റെ ഉടമസ്ഥതയില്‍ മിനസോട്ടായിലുളള ഡിജിരാഗാ സ്റുഡിയോയില്‍ വെച്ചു നടന്ന ഗാനാലാപന റിക്കോര്‍ഡിംഗില്‍ വടക്കേ അമേരിക്കയിലെ സുപ്രസിദ്ധ ഗായകരായ സജിമാലിയത്തുരുത്തേല്‍ ,ബ്രിന്ദാ ഇടുക്കതറയില്‍, നവയുവഗായിക നിസാ തറയിലും ഗാനങ്ങള്‍ ആലപിച്ചു. അമേരിക്കയില്‍ ലഭ്യമായ എല്ലാം ആധുനീക സാങ്കേതിക വിദ്യയുടെ  പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ബലിവേദിതന്നില്‍ എന്ന കൃസ്തീയ ഭക്തിഗാന ആല്‍ബം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡോമി തറയില്‍,651 455 2048, സജി മാലിത്തുരുത്തേല്‍ 630 479 0035എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

"ബലിവേദിതന്നില്‍ "എന്ന കൃസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ റിക്കോര്‍ഡിംഗ് മിനസോട്ടാ ഡിജിരാഗസ്റുഡിയോയില്‍ നടന്നപ്പോള്‍. ഇടത്തുനിന്ന് സജി മാലിതുരുത്തേല്‍, ഡോമിതറയില്‍, ബ്രിന്ദാ ഇടുക്കുതറയില്‍, വിജയ് രാമനാധന്‍,നിസാ തറയില്‍ എന്നിവര്‍.
                                                                                                                                                   
ജോര്‍ജ് തോട്ടപ്പുറം
                                                                                                                                           847 975 9239
Comments