ഡാളസ്: ഭക്തിനിര്‍ഭരവും, ആസ്വാദകരവുമായ ക്രിസ്‌തീയ ഗാനങ്ങളടങ്ങിയ ബലിവേദി തന്നില്‍ എന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്‌തു. കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഉദ്‌ഘാടന വേളയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, ആല്‍ബത്തിന്റെ ആദ്യ കോപ്പി ജസ്റ്റിസ് സിറിയക് ജോസഫിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ദിവ്യബലിയില്‍ ആലപിക്കുവാന്‍ അനുയോജ്യമായ ഗാനങ്ങളും, പരിശുദ്ധ കന്യമറിയം, വിശുദ്ധ അല്‍ഫോന്‍സാമ്മ, പരിശുദ്ധാത്മാവ് എന്നിവരോടുള്ള പ്രാര്‍ഥനാ ഗാനങ്ങളും ഉള്‍പ്പെടെ 9 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. അമേരിക്കയിലെ മിനിസോട്ടയിലെ താമസിക്കുന്ന ഡോമി തറയിലാണ് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. നന്നേ ചെറുപ്പത്തിലേ വാദ്യോപകരണങ്ങള്‍ അഭ്യസിച്ചിട്ടുള്ള ഡോമി ഗായകസംഘങ്ങളിലും, വിദ്യാലയ കലാമേളകളിലും സജീവമായിരുന്നു. മിനിസോട്ടയിലെ കലാവേദികളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. കെ.സി.സി.എന്‍.എ യുടെ സജീവ പ്രവര്‍ത്തകനും, സ്‌ട്രാറ്റജിക് പ്ലാനിംഗ് കമ്മീഷന്‍ ചെയര്‍മാനുമാണ്. ഡോമിയുടെ തന്നെ ഈണങ്ങളെ ആസ്‌പദമാക്കി ആകര്‍ഷകമായ ശൈലിയില്‍ ആധുനിക സംവിധാനങ്ങളുപയോഗിച്ച് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത് മിനിസോട്ടയില്‍ തന്നെയുള്ള വിജയ് രാമനാഥനാണ്. ഡായകസംഘങ്ങളിലൂടെയും, ഗാനമേളകളിലൂടെയും, ടിവി പരിപാടികളിലൂടെയും ഷിക്കാഗോയിലും
അമേരിക്കന്‍ മലയാളികളുെ ഇടയിലും പ്രശസ്‌തരായ സജി മാലിത്തുരുത്തേലും, ബൃന്ദ ഇടുക്കുതറയുമാണ് ആല്‍ബത്തിലെ 7 ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഡോമി തറയിലിന്റെ മകളും, യുവഗായികയുമായ നീസ തറയില്‍ ആല്‍ബത്തിലെ ഒരു ഗാനം വിജയിനൊപ്പം പാടിയിരിക്കുന്നു. ആല്‍ബം ലഭിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഡോമി തറയിലുമായി ബന്ധപ്പെടുക 651 455 2048, email: mntharayil@yahoo.കോം |