ബര്‍മിങ്‌ഹാം: ബര്‍മിങ്‌ഹാം ക്‌നാനായ കത്തോലിക്കാ യൂണിറ്റിന്റെ ആഭിമുഖ്യത്തുില്‍ ലലാഡിനോയ്ക്ക് വിനോദയാത്ര സംഘടിപ്പിച്ചു. യുകെകെസിഎ കണ്‍വന്‍ഷന്‍ പ്രവേശന പാസിന്റെ ഉദ്‌ഘാടനവും തദവസരത്തില്‍ നടന്നു. പ്രസിഡന്റ് ബിജു മടക്കക്കുഴി ഗായകന്‍ ജോയി കൊച്ചുപുരയ്ക്കലിന് (കോട്ടയം ജോയി) ആദ്യ ടിക്കറ്റ് നല്‍കി.
നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്രയില്‍ ബീച്ച് വോളി, ഫാമിലി ക്വിസ്, കബഡി എന്നീ മല്‍സരങ്ങള്‍ നടത്തി. പരിപാടികള്‍ക്ക് സില്‍വസ്‌റ്റര്‍ എടാട്ടുകാലായില്‍, സജി രാമച്ചനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
സഖറിയ പുത്തന്‍കളം |