ബിര്‍മിംങ്‌ഹാം: ബര്‍മിംങ്‌ഹാം ക്‌നാനായ ഇടവകയുടെ മധ്യസ്‌ഥനായ മോര്‍ ശെമവൂന്‍ ശ്ലീഹായുടെ ഓര്‍മ്മപ്പെരുനാള്‍ സെപ്. 27 ഞായറാഴ്‌ച് ആഘോഷിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ആര്‍ച്ച് ബിഷപ്പ് ആയുബ് മോര്‍ സില്‍വാനോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍ത്തേല്‍ കുര്‍ബാനയുംതുടര്‍ന്ന് പെരുനാള്‍ സന്ദേശം, റാസ, ആശീര്‍വാദം എന്നിവയും സ്‌നേഹവിരുന്നും ഉണ്‌ടായിരിക്കും. ഫാ. ജേക്കബ് മണ്ണുംപുറം, റവ. ഫാ. ജോമോന്‍ കൊച്ചുപറമ്പില്‍, ഫാ. സജി ഏബ്രഹാം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വിശദ വിവരങ്ങള്‍ക്ക്: ഏബ്രഹാം തോമസ് (ട്രസ്റ്റി) 0121565217, ഷിനു പുന്നൂസ്(സെക്രട്ടറി) 01295261500 എന്നിവരുമായി ബന്ധപ്പെടുക. വികാരി ഫാ. ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍ (01379854278). |