ബേബിച്ചന്‍ ചാമക്കാലയ്ക്ക് കര്‍ഷകരത്ന അവാര്‍ഡ്

posted Jan 30, 2011, 10:20 PM by Saju Kannampally   [ updated Jan 30, 2011, 10:33 PM ]

ഡാലസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് ഏര്‍പ്പെടുത്തിയ ഡാലസിലെ മികച്ച മലയാളി കര്‍ഷകനുള്ള 2010-ലെ കര്‍ഷകരത്ന അവാര്‍ഡിന് ബേബിച്ചന്‍ ചാമക്കാലയെ തിരഞ്ഞെടുത്തു. കഴിഞ്ഞ പത്തു വര്‍ഷമായി ഡാലസിലെ മക്കിനിയില്‍ താമസക്കാരനായ ബേബിച്ചന് അമേരിക്കയില്‍ വരുന്നതിനു മുന്‍പ് കേരള സംസ്ഥാന നെല്‍ കര്‍ഷക അവാര്‍ഡ്, റബ്ബര്‍ ബോര്‍ഡ് ഇന്ത്യാ ലിമിറ്റഡിന്റെ റബ്ബര്‍ കര്‍ഷക അവാര്‍ഡ്, കാഡ്ബറീസ് ഇന്ത്യാ ലിമിറ്റഡിന്റെ ക്ൊകകോ കര്‍ഷക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ അറിവുകളില്‍ തനതായ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ബേബിച്ചന്‍ സ്വന്തം കര്‍ഷകരീതി രൂപവത്കരിച്ചത്. തികച്ചും കേരളീയ രീതിയില്‍ വിഭവങ്ങള്‍ നട്ടുവളര്‍ത്തുകയും ജൈവവളം മാത്രമേ കൃഷിക്ക് ഉപയോഗിക്കുന്നു എന്നതും ഈ കര്‍ഷകന്റെ പ്രത്യേകത ആണ്.

നിബു തോമസ്, ബിജി സൈമണ്‍, ഡോ.വിശ്വനാഥ കുറുപ്പ്, മാത്യു ഉണ്ണുണ്ണി, മാത്യു എബ്രഹാം എന്നിവര്‍ക്ക് പ്രോത്സാഹന അവാര്‍ഡ് നല്‍കി ആദരിക്കുവാനും പി.സി. മാത്യു, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗോപാല പിള്ള, ബീനാ മാത്യു, ജോര്‍ജ് ആന്‍ഡ്രൂസ്, സിസില്‍ ചെറിയാന്‍, തൊമ്മിച്ചന്‍ മുകളേല്‍, സ്റ്റീഫന്‍ പുട്ടൂര്‍, ശാന്താപിള്ള, സജി ജോര്‍ജ്, ലിജി വര്‍ഗീസ്, രാജന്‍ മാത്യു എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി തീരുമാനിച്ചു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മകളുമായി അമേരിക്കയില്‍ പ്രവാസി ജീവിതം നയിക്കുന്ന മലയാളികള്‍ക്ക് കൃഷിയോടുള്ള സര്‍ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് എല്ലാ വര്‍ഷവും മികച്ച കര്‍ഷകനെ തിരഞ്ഞെടുത്ത് കര്‍ഷക രത്ന അവാര്‍ഡ് നല്‍കി ആദരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.


Comments