ബേബി ഉരാളില്‍ ഫോമാ പ്രസിഡന്റ്‌

posted Aug 27, 2010, 9:52 PM by Knanaya Voice   [ updated Aug 27, 2010, 10:10 PM ]
 ലാസ്വേഗാസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി  അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കാസ് (ഫോമാ)യുടെ ദേശീയ പ്രസിഡന്റായി ബേബി ഊരാളില്‍ തെരെഞ്ഞെടുക്കപ്പെട്ടു.ലാസ്വേഗാസില്‍ ചേര്‍ന്ന ഫോമാ ദേശീയ കൊണ്‍സില്‍ യോഗത്തിലാണ് തെരെഞ്ഞെടുപ്പു നടന്നത്. 2010-2012 കാലഘട്ടത്തേക്കുളള ഫോമാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ബേബി ഊരാളില്‍ മോനിപ്പളളി ഊരാളില്‍ കുടുംബാംഗമാണ്.നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രംഗത്ത്  തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഊരാളില്‍ തികഞ്ഞ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.
കെ.സി.സി.എന്‍.എ.യുടെ മുന്‍ പ്രസിഡന്റ് കൂടിയായ ബേബി ഊരാളില്‍ ന്യൂയോര്‍ക്ക് ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ്, ന്യൂയോര്‍ക്ക് ചെയിമ്പര്‍ ഓപ് കോമേഴ്സ് സ്ഥാപക പ്രസിഡന്റ്,ന്യൂ ജേഴ്സി മലയാളി അസ്സോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍, ലാസ് വേഗാസ് ഫോമാ കണ്‍വന്‍ഷന്‍ ജോയിന്റ് കണ്‍വീനര്‍ എന്നീ നിലകളില്‍ തന്റെ നേതൃത്വ പാടവം തെളിയിച്ചിട്ടുണ്ട്.ലോഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ കൂടി പ്രവര്‍ത്തിച്ചു വരുന്ന ബേബി ഊരാളില്‍ ഭാര്യ ഷാലോമി കരിങ്കുന്നം കദളിമറ്റം കുടുംബാംഗമാണ് ഷോബിന്‍, ഷാരോന്‍ എന്നിവര്‍ മക്കള്‍.
 
ജോര്‍ജ് തോട്ടപ്പുറം  
Comments