ലിവര്പൂള്: കുട്ടികളുടെ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച്‌ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ബെനിറ്റ ജേക്കബ് തിലകപട്ടം ചൂടി. മത്സരിച്ച മൂന്നിനങ്ങളിലും വിജയിച്ചാണ് ബെനിറ്റ കലാതിലകമായത്. ലിവര്‍പൂള് സെന്റ് എഡ്വേര്‍ഡ് കോളജ് വിദ്യാര്‍ഥിനിയായ ബെനിറ്റ കോട്ടയം ഉഴവൂര്‍ മൂരിക്കുന്നേല്‍ ജേക്കബിന്റെയും സീസമ്മയുടെയും മകളാണ്. ഡേവിഡ് ഏക സഹോദരന്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജ്യോതിഷ് ജോജപ്പന്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രോഡ് ഗ്രീന്‍ സ്‌കൂളില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ലിംക പ്രസിഡന്‍റ് രാജി മാത്യു അധ്യക്ഷത വഹിച്ചു. ലിവര്‍പൂള്‍ ഹോപ് യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ബില്‍ ചേംബര്‍ സമ്മാനദാനം നിര്‍വഹിച്ചു. തോമസുകുട്ടി ഫ്രാന്‍സിസ് പ്രസംഗിച്ചു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രിയലാലിനു ചങ്ങില്‍ അസോസിയേഷന്‍ പ്രത്യേക ഉപഹാരം നല്‌കി. |