ബെന്നി വാച്ചാച്ചിറ പ്രസിഡന്റ്, ജോര്‍ജ് തോട്ടപ്പുറം സെക്രട്ടറി

posted Aug 2, 2010, 2:32 AM by Knanaya Voice   [ updated Aug 2, 2010, 8:38 AM by Saju Kannampally ]
 

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ബെന്നി വാച്ചാച്ചിറയും സെക്രട്ടറിയായി ജോര്‍ജ് തോട്ടപ്പുറവും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിലൂടെയാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ക്ക് എതിരില്ലായിരുന്നു. ജോജോ വെങ്ങാന്തറ (ജോയിന്റ് സെക്രട്ടറി), അബ്രഹാം ജോര്‍ജ് (ആഷ്ലി- ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഡയറക്ടര്‍ ബോര്‍ഡിലേക്ക് രന്‍ജന്‍ വര്‍ഗീസ്, അലക്സ് പായിക്കാട്ട്,   റോയി നെടുങ്ങോട്ടില്‍,  ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍,  നാരായണന്‍ കുട്ടപ്പന്‍,  സ്റാന്‍ലി കളരിക്കമുറി, ടോമി അംബേനാട്ട്, ജയിംസ് കട്ടപ്പുറം, ലീലാ ജോസഫ്, അഗസ്റിന്‍ കരിംകുറ്റിയില്‍, ജെസി റിന്‍സി, സാബു കട്ടപ്പുറം, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍ സെക്രട്ടറി, ജോഷി വള്ളിക്കളം എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. 497 പേര്‍ ഇലക്ഷനില്‍ വോട്ടുരേഖപ്പെടുത്തി.
കെ.എസ്. ആന്റണി (ചെയര്‍മാന്‍), വര്‍ഗീസ് കെ. ജോണ്‍, എം.വി. ചാക്കോ എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മറ്റിയും ജോസ് കണിയാലി (ചെയര്‍മാന്‍), ജോര്‍ജ് നെല്ലാമറ്റം, ചാക്കോ മറ്റത്തിപറമ്പില്‍ എന്നിവരടങ്ങിയ നോമിനേഷന്‍ കമ്മറ്റിയുമാണ്. ഇലക്ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പുത്തന്‍ കര്‍മ്മപരിപാടികളുമായി സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറവും പറഞ്ഞു. ഇലക്ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, വോട്ടവകാശം വിനിയോഗിച്ച എല്ലാ അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവര്‍ നന്ദി രേഖപ്പെടുത്തി.

                                                                                                                                            ജോസ് കണിയാലി

Comments