ഭരതനാട്യ അരങ്ങേറ്റം നടത്തി

posted Jul 6, 2010, 1:00 AM by Knanaya Voice   [ updated Jul 6, 2010, 8:51 AM by Unknown user ]
ഡിട്രോയിറ്റ്: ചക്കുങ്കല്‍ ഏബ്രഹാമിന്റെയും(ബേബി) ബീനായുടെയും മകള്‍ സെറ്റെഫനി ചക്കുങ്കലിന്റെ ഭരതനാട്യ അരങ്ങേറ്റം 2010 ജൂണ്‍ 12 ശനിയാഴ്ച വൈകുന്നേരം 4.30 ന്  സൌത്ത്ഫീല്‍ഡിലുളള ഡിവൈന്‍ പ്രോവിഡന്‍സ് ലിതു വേനിയന്‍ കള്‍ചറല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാവ് മാര് ‍ജേക്കബ് അങ്ങാടിയത്തിന്റെ ആശിര്‍വാദത്തോടെ ബന്ധുമിത്രാദികളുടെയും ഫാദര്‍ മാത്യു മേലേടം, ഫാദര്‍ വര്‍ഗീസ് നായിക്കംപറമ്പില്‍, ഫാദര്‍ ജോയി ചക്യാന്‍ എന്നീ വൈദീകരടെയും സാന്നിദ്ധ്യത്തിലാണ് പരിപാടികള്‍ ആരംഭിച്ചത്. വളരെ ആത്മവിശ്വാസത്തോടെയും ഭാവാഭിനയത്തോടെയും നൃത്തം ചെയ്ത് സ്റെഫനി ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹയായി. നൃത്താലയാ സ്കൂള്‍ ഓഫ് ഭരതനാട്യത്തിന്റെ സ്ഥാപകയും ഗുരുവുമായ ശ്രീമതി.വന്ദനാ കൃഷ്ണസ്വാമിയില്‍ നിന്നും സെറ്റെഫനി നാട്യരത്ന അവാര്‍ഡും ഡിപ്ളോമയും സ്വീകരിച്ചു. ഈ ചടങ്ങുകള്‍ക്ക് സ്റെഫനിയുടെ സഹോദരന്‍ ഡേവിഡ് സ്വാഗതവും മാതാപിതാക്കള്‍ കൃതജ്ഞതയും ആശംസിച്ചു.
 
അഞ്ചാം വയസ്സില്‍ നൃത്തപരിശീലനം തുടങ്ങിയ സ്റെഫനി കഴിഞ്ഞ 5 വര്‍ഷമായി  ശ്രീമതി.വന്ദനാ സ്വാമിയുടെ കീഴിലാണ് പരിശീലനപഠനം തുടര്‍ന്നുപോന്നിരുന്നത്. നൃത്തത്തോടൊപ്പം പഠിത്തത്തിലും മറ്റുവിഷയങ്ങളിലും നിലവാരം പുലര്‍ത്തുന്ന സ്റെഫനി Dearborn ലെ Divine Child Catholic High School ല്‍ നിന്നും ഓണേര്‍ഡോടെ  ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്തു. സ്കൂളിലെ girls varsity tennis ന്റെ captain നായിരുന്നതിനൊപ്പം National Honor Society, French Club, Rotary Interact ഇവയിലെല്ലാം അംഗമായി പ്രവര്‍ത്തിക്കുവാനും സ്റെഫനി സമയം കണ്ടെത്തിയിരുന്നു.
Detroit ലെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ(കെ.സി.വൈ.എല്‍) പ്രസിഡണ്ട് കൂടിയായ ഈ കൊച്ചു കലാകാരി, ക്നാനായ കാത്തലിക് മിഷനിലെ വേദപാഠ ക്ളാസ്സിലും സഹായിച്ചുപോരുന്നയോടൊപ്പംDearborn High School ലെ kumon math & Reading centre ലെ ജോലിക്കാരികൂടിയാണ്. വരുന്ന അദ്ധ്യയന വര്‍ഷത്തില്‍ Detroit ലെ  wayne state university യില്‍ ചേര്‍ന്ന് physician assiatant studies ല്‍ masterഎടുക്കുവാനാണ് സ്റെഫനിയുടെ ഭാവിതീരുമാനം.
Comments