ബിജു തുരുത്തമാലില്‍ അറ്റ്ലാന്റാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

posted Jan 11, 2011, 1:04 AM by Knanaya Voice
അറ്റ്ലാന്റാ: അറ്റ്ലാന്റാ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ബിജു തുരുത്തമാലില്‍ തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് പദത്തിലെത്തുന്ന രണ്ടാമത്തേ ക്നാനായക്കാരനാണ് കണ്ണങ്കര പരേതനായ തുരുത്തുമാലില്‍ തോമസ് സാറിന്റേയും പെണ്ണമ്മയുടെയും മകനായ ബിജു. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറി, ഒര്‍ലാണ്ടോ ക്നാനായ കണ്‍വെന്‍ഷന്‍ കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് പ്രസിഡന്റ്, ചിക്കാഗോ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, അറ്റ്ലാന്റാ ക്നാനായ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിജു ഇപ്പോള്‍ അറ്റ്ലാന്റാ കെ. സി. വൈ. എല്‍. ഡയറക്ടര്‍ കൂടിയാണ്. കല്ലറ പഴുക്കായില്‍ റെനിയാണ് സഹധര്‍മ്മിണി. ജറി, ജാഷ്, ജയ്സന്‍, ജന്‍സന്‍ എന്നിവരാണ് മക്കള്‍.
ജീമോന്‍ കണ്ണങ്കര
Comments