ബിനു എബ്രഹാമിന് ഇഗ്ലണ്ടില്‍ സ്പോട്ട്ലൈറ്റ് അവാര്‍ഡ്

posted Apr 20, 2009, 4:45 PM by Anil Mattathikunnel
 

ന്യു‌കാസില്‍: ന്യു‌ കാസില്‍ യുണിവേഴ്സിറ്റി യുടെ  ഈ വര്‍ഷത്തെ സ്പോട്ട്ലൈറ്റ് എക്സലന്‍സ്  അവാര്‍ഡ് ക്നനായക്കാരനായ ബിനു എബ്രഹാമിന്. നോര്‍ത്ത് ഈസ്റ്റിലെ  ഏറ്റവും പ്രമുഘ യുണിവേഴ്സിറ്റിയായ ന്യു‌ കാസില്‍ യുണിവേഴ്സിറ്റി തങ്ങളുടെ ജീവനക്കാരില്‍ ഏറ്റവും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരന് നല്‍കുന്ന അവാര്‍ഡ് ആണ് ഇത്. ആദ്യമായാണ്‌ ഒരു മലയാളി ഈ അവാര്‍ഡിന് അര്‍ഹനാകുന്നത്. കോട്ടയം ജില്ലയിലെ പുളിക്കതൊട്ടില്‍ പി സി എബ്രഹാം, മേരി ദമ്പതികളുടെ പുത്രനായ ബിനു ദീര്‍ഘകാലത്തെ സൈനിക സേവനത്തിനു ശേഷമാണ് ഇഗ്ലണ്ടിലേക്ക് കുടിയേറിയത്. സംക്രാന്തി സ്വദേശിനി ടിനു ആണ് ഭാര്യ.എലിന്‍ ഈഥാന്‍ എന്നിവര്‍ മക്കളാണ്. ന്യു‌ കാസിലെ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്‍്ട് കു‌ടിയായ ബിനു ന്യു‌ കാസിലിലെ മലയാളി അസോസിയേഷനുകളിലെയും ക്നാനായ കുട്ടായ്മകളിലെയും സജീവ സാന്നിദ്ധ്യമാണ്. ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ രു‌പയും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

ഷാജി വരാക്കുടി
Comments