ബിര്‍മിംങ്‌ഹാം ക്‌നാനായ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു

posted Sep 30, 2009, 5:59 PM by Anil Mattathikunnel

ബിര്‍മിംങ്‌ഹാം: ബിര്‍മിംങ്‌ഹാം ക്‌നാനായ പള്ളി കാവല്‍പിതാവായ മോര്‍ ശെമവൂന്‍ ശ്ലീഹായുടെ ഓര്‍മയും കാലം ചെയ്‌ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന മോര്‍ ക്ലീമീസ്‌ തിരുമേനിയുടെ ഏഴാം ശ്രാദ്ധ പെരുന്നാളും ഭക്തിപൂര്‍വം കൊണ്‌ടാടി. ഉച്ചയ്ക്ക്‌ 12.30ന്‌ പ്രാര്‍ഥനയും തുടര്‍ന്ന്‌ 1.30 ന്‌ ആര്‍ച്ച്‌ ബിഷപ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നി©ന്മല്‍ കുര്‍ബാനയും നടന്നു. ആഘോഷപൂര്‍വമായ റാസ, ആശീര്‍വാദം, നേര്‍ച്ച സദ്യ എന്നിവയും ഉണ്‌ടായിരുന്നു.

ചടങ്ങുകള്‍ക്ക്‌ ഫാ.ജേക്കബ്‌ മൂന്നുപറമ്പില്‍, ഫാ.ജോമോന്‍ കൊച്ചുപറമ്പില്‍, ഫാ.സജി ഏബ്രഹാം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

 

 

.

 

Comments