ബ്രാഡ്‌ഫോര്‍ഡില്‍ സീറോ മലബാര്‍ ഇടവക രൂപീകരിക്കും

posted Mar 22, 2009, 6:08 AM by Anil Mattathikunnel   [ updated Mar 22, 2009, 9:07 PM ]
ബ്രാഡ്‌ഫോര്‍ഡ്: കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള അംഗങ്ങളെ ചേര്‍ത്ത് ലീഡ്‌സ് രൂപതയുടെ കീഴില്‍ സീറോ മലബാര്‍ ഇടവക രൂപീകരിക്കും. ഇടവകയുടെ പ്രാരംഭ കമ്മിറ്റിക്കാരായി ലിജു പാറത്തോട്ടില്‍, ജന്റിന്‍ താന്നിക്കപ്പറമ്പില്‍, ടോം പാറയ്ക്കല്‍, വര്‍ഗീസ് ചൂരപ്പറമ്പില്‍, ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തില്‍ നിന്നും മലയാളി വൈദികന്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഡ്‌സ് രൂപതാധ്യക്ഷന് ഇടവക ജനങ്ങള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും. ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴിയും ഏപ്രില്‍ അവസാനവാരം ഈസ്റ്റര്‍ ആഘോഷവും കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തും.

                                                                                                                                                                                  
 സക്കറിയ പുത്തന്‍കളം
Comments