posted Jul 21, 2010, 12:23 AM by Anil Mattathikunnel
അല്ജസ്റ്റര്: ബ്രിസ്ബെയിനിലേക്കു കുടിയേറിയ ക്നാനായ മക്കളുടെ കൂട്ടായ്മ കിഴക്കേക്കാട്ടില്‍ ജോബി ഏബ്രഹാമിന്റെ വസതയില്‍ ചേര്‍ന്നു. പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. കുട്ടികളെ പുരാതനപ്പാട്ടു പഠിപ്പിക്കുവാന്‍ മുതിര്‍ന്നവര്‍ പ്രത്യേക താല്പര്യമെടുത്തു. ബ്രിസ്ബെയിനിലെത്തിയ പുതിയ ക്നാനായ കുടുംബങ്ങളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് അടുത്ത കൂട്ടായ്മ സംഘടിപ്പിക്കുവാനും, നവംബര്‍ പകുതിയോടെ പിക്നിക് ഒരുക്കുവാനും തീരുമാനിച്ചു. ബ്രിസ്ബെയിനില്‍ എത്തുന്ന പുതിയ ക്നാനായ കുടുംബങ്ങള്‍ ജോണ്‍ മാത്യുവുമായി ( email: dolbyjohn@hotmail.com) ബന്ധപ്പെടണമെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ അഭ്യര്‍ഥിച്ചു. അമ്പതോളം പേര് കൂട്ടായ്മയില്‍ പങ്കു ചേരാനെത്തി. മുപ്പത്തിയഞ്ചോളം ക്നാനായ കുടുംബങ്ങള്‍ ഇപ്പോള്‍ ബ്രിസ്ബെയിനിലുണ്ട്
|
|