ബ്രിസ്റ്റോള്‍: യുണൈറ്റഡ് കിങ്ങ്ഡം ക്നാനായ കാത്തലിക് അസോസിയേഷന്റെ കീഴിലുള്ള കാത്തലിക് അസോസിയേഷന്റെ കീഴിലുള്ള ബ്രിസ്റ്റോള്‍ യൂണിറ്റില്‍ ഇലക്ഷനും ക്നാനായ സംഗമവും നവംബര്‍ 28 ന് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെമിനാറോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഫാ. സജി മലയില്‍ പുത്തന്‍പുര നയിക്കുന്ന സെമിനാറിനുശേഷം വി. കുര്‍ബ്ബാനയും തുടര്‍ന്ന് ക്വിസ് മത്സരം, വിവിധ തരത്തിലുള്ള കലാപരിപാടികള്‍ സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ ശ്രീ. സ്റ്റീഫന്‍ തെരുവത്ത് അറിയിച്ചു. ബ്രിസ്റ്റോള്‍ യൂണിറ്റിനു കീഴില്‍ വരുന്ന എല്ലാ ക്നാനായക്കാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സംഗമം നടക്കുന്ന സ്ഥലം Wigton Crecent Hall South mead, Bristol BSIO 6 DY അനില്‍ മറ്റത്തിക്കുന്നേല്‍ |