ചരിത്രഗാഥയ്ക്കായി മാല്‍വെണ്‍ ഹില്‍സ്‌: യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ ജൂലൈ 10–ന്‌

posted Mar 8, 2010, 6:20 AM by Anil Mattathikunnel
മാല്‍വെണ്‍ഹില്‍സ്‌: യു.കെ.യിലെ ക്‌നാനായ കത്തോലിക്കര്‍ ആകാംഷപൂര്‍വ്വം കാത്തിരുന്ന പ്രഖ്യാപനം ഇന്നലെ പ്രസിഡന്റ്‌ ഐന്‍സ്റ്റീന്‍ വാലയില്‍ അറിയിച്ചപ്പോള്‍ നിറഞ്ഞ കരഘോഷം.യു.കെ.കെ.സി.എ.യുടെ വാര്‍ഷികം ജൂലൈ 10 ന്‌ മാല്‍വെണ്‍ഹില്‍സില്‍ നടത്തപ്പെടും. മതമേലധ്യക്ഷ?ാരും സാമൂഹിക–സാംസ്‌കാരി നേതാക്കളും അണിനിരക്കുന്ന കണ്‍വന്‍ഷന്‍ യു.കെ.യിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയാണ്‌.

കഴിഞ്ഞ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ ജനബാഹുല്യം മൂലം ഇരിപ്പിടം ലഭിക്കാതെ വന്നതുകാരണം ഇത്തവണ മാല്‍വെണ്‍ഹില്‍സ്‌ നടത്തിപ്പുകാരുതന്നെയാണ്‌ യു.കെ.കെ.സി.എ.യ്ക്ക്‌ അയ്യായിരം പേരുടെ ഇരിപ്പിടമുള്ള ഹാള്‍ നിര്‍ദ്ദേശിച്ചതു. വ്യത്യസ്‌തങ്ങാളായ കലാപരിപാടികളും ആകര്‍ഷണീയമായ ഘോഷയാത്രയും യു.കെ.കെ.സി.എ. കണ്‍വന്‍ഷനു മാത്രം പ്രത്യേകതയാണ്‌. ഇത്തവണ കണ്‍വന്‍ഷനു ചുക്കാന്‍ പിടിക്കുന്നത്‌. ഐസ്റ്റീന്‍വാലയിലിന്റെ നേതൃത്വത്തില്‍ ഷെല്ലി നെടുംതുരുത്തി പുത്തന്‍പുര, വിനോദ്‌ മാണി, ഷാജി വരാക്കുടി, ജോസ്‌ പരപ്പനാട്‌ എന്നിവരാണ്‌.
 
സഖറിയാ പുത്തെന്‍ കളം
Comments