ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 2006 ഏപ്രില്‍ 30 ന് ആരംഭിച്ച ക്നാനായ കാത്തലിക് റീജിയണ്‍ സഭാപരമായ വളര്‍ച്ചയില്‍ മുന്‍പന്തിയിലാണ്.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ്പ് മാര്‍ജേക്കബ് അങ്ങാടിയത്ത്,ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യുമൂലക്കാട്ട് മെത്രാപ്പോലിത്ത, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ എന്നിവരുടെ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളും ക്നാനായ കാത്തലിക് റീജിയണല്‍ ഡയറക്ടറും ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍.ഏബ്രാഹാം മുത്തോലത്തിന്റെ കഠിനാദ്ധ്വാനവും ദീര്‍ഘ വീക്ഷണത്തോടെയുളള പ്രവര്‍ത്തന ശൈലിയുമാണ് ഈ അത്ഭുതകരമായ വളര്‍ച്ച സാധ്യമാക്കിയത്. ഷിക്കാഗോ അതിരൂപതയില്‍ ഫാ.ജേക്കബ് ചൊളളമ്പേലിന്റെ നേതൃത്വത്തില്‍ 1983-ല്‍ അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച ഷിക്കാഗോ ക്നാനായ കാത്തലിക് മിഷന്‍ 2 ഇടവകകളും16 മിഷനുകളുമുളള റീജിയണായി വളര്‍ന്നിരിക്കുന്നു.വിസ്മയകരമായ ഈ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായി നിന്ന് നോര്‍ത്ത് അമേരിക്കയിലെ സമുദായഅംഗങ്ങളെ വിശ്വാസത്തിന്റെ പാതയില്‍ നയിച്ച നിരവധി വൈദികരുടെ ഫാ.സിറിയക് മാന്തുരുത്തില്‍, ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍,ഫാ.ഫിലിപ്പ് തൊടുകയില്‍,ഫാ.മൈക്കില്‍ നെടുംതുതുത്തില്‍,ഫാ.തോമസ് ആനിമൂട്ടില്‍,ഫാ.തോമസ്പ്രാലേല്‍,ഫാ.തോമസ് കോട്ടൂര്‍,ഫാ.ഏബ്രഹാം കളരിക്കല്‍,ഫാ.ജോസഫ് മേലേടം,ഫാ.ജോസഫ് മണപ്പുറം,ഫാ.തോമസ് വട്ടോത്തുപറമ്പില്‍,ഫാ.ഡൊമിനിക് മഠത്തികളത്തില്‍, ഫാ.ജോണ്‍ ചെന്നാക്കുഴി, മോണ്‍.ജേക്കബ് വെളളിയാന്‍,ഫാ.ബേബി കട്ടിയാങ്കല്‍,ഫാ,ജോര്‍ജ് പാക്കുവെട്ടിത്തറ എന്നീ വൈദീകരുടെ ത്യാഗപൂര്‍ണ്ണമായ സേവനം വടക്കേ അമേരിക്കയുടെ ക്നാനായ കത്തോലിക്കര്‍ നന്ദിയോടെ സ്മരിക്കുന്നു. 2006 സെപ്റ്റംബര്‍ 24 ന് ഷിക്കാഗോയില്‍ വാങ്ങിയ പ്രധമ പ്രവാസി ക്നാനായ കാത്തലിക് ദേവാലയമായ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയം വളര്‍ച്ചയുടെ പാതയിലെ നാഴികകല്ലായി ഭവിച്ചു.ഈ ദേവാലയത്തിലൂടെ വികാരി മോണ്‍. ഏബ്രഹാം മുത്തോലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റ് മിഷന്‍ ഡയറക്റ്റേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസസംരക്ഷണ അവബോധവും നോര്‍ത്ത് അമേരിക്കയിലെ മറ്റ് സ്ഥലങ്ങളില്‍ സ്വന്തമായ ദേവാലയമെന്ന മഹത്തായ ആശയത്തിനു തുടക്കം കുറിക്കുകയുണ്ടായി. അത്മായ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ അകമഴിഞ്ഞ സഹകരണംഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിച്ചു. ക്നാനായ കാത്തലിക് റീജിയണിലെ മൂന്നാമത്തെഇടവക ദേവാലയം ജൂലൈ 17 ന് ഡിട്രോയില്‍ കൂദാശ ചെയ്യപ്പെടും. അതിനടുത്ത ദിവസങ്ങളിലായി ഷിക്കാഗോ, സാന്‍അന്റോണിയോ,ഡാളസ്,താമ്പ,,ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളിലും പുതിയതായി വാങ്ങിയ ദേവാലയങ്ങള്‍ അഭിവന്ദ്യപിതാക്കന്മാരുടെ കാര്‍മ്മീകത്തില്‍ കൂദാശ ചെയ്യപ്പെടും. വടക്കേ അമേരിക്കയില്‍ ക്നാനായ കത്തോലിക്കര്‍ ആദ്യമായിപണിയുന്ന ദേവാലയത്തിന് ഹൂസ്റണില്‍ ഈഅവസരത്തില്‍ തറക്കല്ലിടുന്നതാണ്.വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന് വേണ്ടി ഷിക്കാഗോയിലും,ലോസാഞ്ചല്‍സിലും 2 ഹൌസുകളും ആരംഭിക്കുന്നുണ്ട്. പ്രതിസന്ധികളില്‍ ആത്മദൈര്യം കൈവിടാതെ ശക്തമായ നേതൃത്വം കൊടുത്ത മോണ്‍. ഏബ്രഹാം മുത്തോലത്തിനു ഈ വളര്‍ച്ചയില്‍ അഭിമാനിക്കാനേറെയുണ്ട്. എല്ലാ മിഷനുകളിലും പവര്‍പോയിന്റ് പ്രസന്റേഷന്‍ വഴി സമുദായ അംഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് അവരുടെവിശ്വാസവും സ്നേഹവും ഏറ്റുവാങ്ങി അവരില്‍ ഒരാളായി നേടിയെടുത്ത ഈ നേട്ടം ഏവര്‍ക്കും അഭിമാനകരവും മാതൃകാകരവുംമാണ്.മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സ്നേഹപൂര്‍വ്വമായ ഉപദേശങ്ങളും ഇപ്പോള്‍ വിവിധ മിഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫാ.തോമസ് മുളവനാല്‍, ഫാ.ജെയിംസ് ചെരുവില്‍,ഫാ.ജോസ് ശൌര്യമാക്കില്‍,ഫാ.സ്റീഫന്‍ വെട്ടുവേലി,ഫാ.സ്റാനി ഇടത്തിപറമ്പില്‍,ഫാ.എബി വടക്കേക്കര,ഫാ,ജെയിംസ് പൊങ്ങാനയില്‍,ഫാ.ജോസ് തറയ്ക്കല്‍,ഫാ.മാത്യു മേലേടം,ഫാ.ബിജുപാട്ടശ്ശേരില്‍ എന്നീ വൈദീകരുടെ ശക്തമായ ആത്മീത നേതൃത്വനും ക്നാനായ കാത്തലിക് റീജിയണിന്റെ അത്ഭുതകരമായ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു.
ക്നാനായ കാത്തലിക് റീജിയണില്‍ 8 ഇടവകകളും 11മിഷനുകളും 2 മടങ്ങളും 11 വൈദീകരുമാണ് ഇന്നുളളത്.ഈ വളര്‍ച്ചയിലൂടെ ക്നാനായ കാത്തലിക് റീജിയണും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയും വിശ്വാസ ചൈതന്യത്തില്‍ ഒത്തിരിഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു. ദേവാലയകൂദാശ തിരുകര്‍മ്മങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊളളുന്നു. ജോര്‍ജ് തോട്ടപ്പുറം (പി.ആര്‍.ഒ. ക്നാനായ കാത്തലിക് റീജിയണ്‍ U S A ) |