ചെറുപുഷ്പം മിഷന്‍ ലീഗിന് തുടക്കം കുറിക്കുന്നു.

posted Jan 14, 2011, 4:43 AM by Knanaya Voice
സാന്‍ ആന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ചെറുപുഷ്പം മിഷ്യന്‍ ലീഗിന് തുടക്കം കുറിക്കുന്നു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങളുമായി വി. കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥതയില്‍ ഈ ഇടവകയിലെ കുഞ്ഞുമക്കള്‍ക്ക്  യേശുവിനെ അടുത്തറിയാന്‍, സ്നേഹത്തിലും സഹനത്തിലും കൂടെ ക്രിസ്തീയ വിശ്വാസത്തില്‍ വളരുവാനും ജീവിക്കുവാനും പഠിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. വി. അന്തോണീസിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയത്തില്‍ വിവിധ ആത്മീയ കര്‍മ്മ സംഘടനകള്‍ വരും ദിവസങ്ങളില്‍ വിശുദ്ധന്റെ അനുഗ്രഹത്താല്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു.
ഷീജോ പഴേമ്പള്ളി
Comments