ചിക്കാഗോ എം.ആര്‍.എ.ക്ക് പുതിയ നേതൃത്വം

posted Jan 27, 2011, 7:54 AM by Saju Kannampally   [ updated Jan 27, 2011, 7:57 AM ]
ചിക്കാഗോ: മലയാളി റേഡിയോ ഗ്രാഫേഴ്സ് അസോസിയേഷന്റെ (എം.ആര്‍.എ) വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എം.ആര്‍.എ. യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജോര്‍ജ് തോട്ടപ്പുറം (പ്രസിഡന്റ്), പോള്‍സണ്‍ കുളങ്ങര (വൈസ് പ്രസിഡന്റ്), ചാക്കോ മറ്റത്തിപറമ്പില്‍ (സെക്രട്ടറി), സിബി സി. മാണി പാറേക്കാട്ട് (ജോ.സെക്രട്ടറി), ജിത്തേഷ് ചുങ്കത്ത് (ട്രഷറര്‍) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ബോര്‍ഡ് ഡയറക്ടേഴ്സ് അംഗങ്ങളായി ജോസഫ് വിരുത്തിക്കുളങ്ങര, ബിജി സി. മാണി, ജിജി കുന്നത്തുകിഴക്കേതില്‍, മനീഷ് കൈമൂലയില്‍, ടോമി പള്ളിപ്പറമ്പില്‍, അലക്സ് പടിക്കപ്പറമ്പില്‍, സജി പണയപ്പറമ്പില്‍, പയസ് ആലപ്പാട്ട്, സജി തേക്കുംമൂട്ടില്‍, പുന്നൂസ് തച്ചേട്ട്, റോയി ചാവടിയില്‍, കോശി ഉമ്മന്‍, ജോര്‍ജ് നെല്ലാമറ്റം, രാജു എബ്രഹാം, സ്റാന്‍ലി കളരിക്കമുറി, നിണല്‍ മുണ്ടപ്ളാക്കില്‍, ജോസ്മി ഇടുക്കുതറ, ജിമ്മി മണപ്പള്ളി, അരവിന്ദ് പിള്ള, നിമ്മി തുരുത്തുവേലില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വരുന്ന രണ്ടുവര്‍ഷക്കാലം എം.ആര്‍.എ.യ്ക്ക് ശക്തമായ നേതൃത്വം നല്‍കുവാന്‍ ജോര്‍ജ് തോട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള  ഭരണസമിതിക്ക് സാധിക്കട്ടെയെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങര ആശംസിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം എം.ആര്‍.എ.ക്ക് സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയ പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങരയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. എം.ആര്‍.എ.യുടെ പുതിയ ഭാരവാഹികള്‍ ജനുവരി 15-ാം തീയതി നടന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു.

ജോര്‍ജ് തോട്ടപ്പുറം
Comments