ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി (കെ. സി. എസ്.) ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്തുമസ് കമരോള്, സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു. നവംബര്‍ 11-ന് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വി. യൂദാശ്ളീഹായുടെ തിരുനാളിനുശേഷം കരോള്‍ സംഘങ്ങള്‍ വഹിക്കുന്ന ഉണ്ണി മിശിഹായുടെ തിരുസ്വരൂപങ്ങള്‍, ഫാ. എബ്രാഹം മുത്തോലത്ത് വെഞ്ചരിച്ച്, കരോള്‍ കോ-ഓര്‍ഡിനേറ്റേഴ്സിനെ ഏല്‍പ്പിച്ചു. കെ. സി. എസ്. ന്റെ നിയുക്ത പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ചെയര്‍മാനും, നിയുക്ത വൈസ് പ്രസിഡന്റ് ബിനു പൂത്തറ വൈസ് ചെയര്‍മാനുമായുള്ള വിപുലമായ കമ്മറ്റിയാണ് കരോളിന് നേതൃത്വം നല്‍കുന്നത്. നിമ്മി തുരുത്തുവേലില്‍, ഷിജു ചെറിയത്തില്‍, ജോമോന് തൊടുകയില്‍, മത്തിയാസ് പുല്ലാപ്പള്ളി, ജോര്‍ജ്ജ് ചക്കാലത്തൊട്ടിയില്‍, ബാബു തൈപ്പറമ്പില്‍, ഫിലിപ്പ് പള്ളിക്കല്‍, അരുണ്‍ നെല്ലാമറ്റം, ദീപു കണ്ടാരപ്പള്ളി, സിജോ കുളത്തികരോട്ട്, അനീഷ് ചിറ്റാലക്കാട്ട്, ജോസ് ഓലിയാനിക്കല്‍, സൈമണ്‍ മുട്ടത്തില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരാണ് വിവിധ ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്സ്. കെ. സി. എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ജോ. സെക്രട്ടറി സ്റീഫന് ചൊള്ളാമ്പേല്, എഡിറ്റര്‍ റോയി ചേലമലയില്‍, ദേശീയ വനിതാഫോറം വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയകാലായില്‍, ബൃദ്ധ ഇട്ടക്കുതറ, പോള്‍സണ്‍ കുളങ്ങര, ജോസ് ഐക്കരപ്പറമ്പില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ക്രിസ്തുമസിന്റെ സന്ദേശവുമായി കരോള്‍ സംഘങ്ങള്‍ നിങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉദാരമായി സഹകരിക്കണമെന്ന് കെ. സി. എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു.
റോയി ചേലമലയില്‍
|