ചിക്കാഗോ: വടക്കേഅമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ തറവാടും ലോകത്തിലെ ഏറ്റവുംവലിയ പ്രവാസി ക്നാനായ അത്മായ സംഘടനയുമായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 16-ാമത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചിക്കാഗോ കെ. സി. എസിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സര രാവില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പ്രൌഢ ഗംഭീരവും ലളിതമനോഹരവുമായ ചടങ്ങില്‍ വച്ച് സിറിയക് കൂവക്കാട്ടില്‍ - ബിനു പൂത്തുറയില്‍ ടീമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അധികാരമേറ്റെടുത്തത്. കെ. സി. എസിന്റെ പുതുവത്സരാഘോഷങ്ങള്‍ക്കും സത്യപ്രതിജ്ഞാചടങ്ങുകള്‍ക്കും മേയമ്മ വെട്ടിക്കാട്ട്, ജോസ് തൂമ്പനാല്‍, സ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ളാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിക്കാഗോയിലെ ക്നാനായ മക്കളുടെ നിറസാന്നിദ്ധ്യത്തില്‍ നടന്ന പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം കെ. സി. എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ മോണ്‍. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിക്കുകയും പുതുവത്സര സന്ദേശം നല്‍കുകയുമുണ്ടായി. തുടര്‍ന്ന് ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍, കുഞ്ഞുമോന്‍ ചൂട്ടുവേലില്‍, സണ്ണി ഇടിയാലില്‍, അലക്സ് പായിക്കാട്ട്, ജോണി കോട്ടൂര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പുതുവത്സരാഘോഷങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കുവാന്‍ കമ്മ്യൂണിറ്റ് സെന്ററില്‍ നിറഞ്ഞ് കവിഞ്ഞെത്തിയ സമുദായാംഗങ്ങളോട് മേയമ്മ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയും പുതിയ ഭരണസമിതിയുടെ പേരില്‍ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും നന്ദി രേഖപ്പെടുത്തി. വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടന്ന പുതുവത്സരാഘോഷം പുലര്‍ച്ചയോടെ സമാപിച്ചു.
സൈമണ്‍ മുട്ടത്തില്‍ |