posted Jan 12, 2011, 1:24 AM by Knanaya Voice
[
updated Jan 12, 2011, 5:43 AM
]
കോട്ടയം രൂപതാ ശതാബ്ദിയും ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 27-ം വാര്‍ഷികവും പ്രമാണിച്ച്, കെ. സി. എസ്. സുവനീര്‍ 'സ്മരണിക-2010' പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 4-ന് കോട്ടയം രൂപതാ സഹായ മെത്രാന്‍ മാര്‍ പണ്ടാരശ്ശേരില്‍ പിതാവ് പ്രകാശനം ചെയ്ത സുവനീറിന്റെ വിതരണ ഉദ്ഘാടനം, ഡിസംബര്‍ 31-ന് കെ. സി. എസ്. ന്യൂ ഇയര്‍ ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വര്‍ണ്ണ ശബളമായ പരിപാടിയില്‍ വച്ച് നടത്തുകയുണ്ടായി. പ്രൊഫ. മേയമ്മ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവും സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള നിയുക്ത എക്സിക്യൂട്ടീവും നേതൃത്വം നല്‍കിയ ഈ ചടങ്ങില്‍ കെ. സി. എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ടും, സുവനീര്‍ എഡിറ്റര്‍ റോയി ചേലമലയും ചേര്‍ന്ന്, സുവനീറിന്റെ ആദ്യപ്രതി വികാരി ജനറാളും കെ. സി. എസ്. സ്പിരിച്ച്വല്‍ ഡയറക്ടറുമായ മോണ്‍. എബ്രാഹം മുത്തോലത്തിന് നല്‍കിക്കൊണ്ട് വിതരണ ഉദ്ഘാടനം നടത്തി. എഡിറ്റര്‍ റോയി ചേലമലയിലിന്റെ ആമുഖപ്രസംഗത്തിനുശേഷം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ജോണ്‍ കരമ്യാലി സുവനീറിന്റെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് സുവനീറിന്റെ മോഗാ സ്പോണ്‍ര്‍ ആയ ജോയി നെടിയകാലായെ (ഗാസ് ഡിപ്പോ) പ്രതിനിധീകരിച്ച് സാജു കണ്ണമ്പള്ളിയും ഗ്രാന്റ് സ്പോണ്‍സര്‍ ആയ ഡോ. മാത്യു & മേഴ്സി തിരുനെല്ലിപറമ്പിലും, കുരുവിള & ഡോ. സൂസന്‍ ഇടുക്കുതറയും സുവനീറിന്റെ കോപ്പികള്‍ ഏറ്റുവാങ്ങി. അതിനുശേഷം സ്പോണ്‍സേഴ്സ് ആയ മലബാര്‍ കേറ്ററിംഗ് ജയഹിന്ദി ടി. വി., ജോബ് മാക്കീല്‍, ഡൊമനിക് ചൊള്ളമ്പേല്‍, മാത്യു മാപ്ളേട്ട്, ടോമി പ്ളാത്തോട്ടത്തില്‍ സൈമണ്‍ വിരുത്തികുളങ്ങര എന്നിവരും സുവനീറിലെ എഴുത്തുകാരായ ജോയി വാച്ചാച്ചിറ, ജോണ്‍ ഇലയ്ക്കാട്ട്, ജോയി ചെമ്മാച്ചേല്‍, ജോണ്‍ കരമ്യാലില്‍, ഷാജന്‍ ആനിതോട്ടം, ജോര്‍ജ്ജ് തോട്ടപ്പുറം, നിണല്‍ മുണ്ടപ്ളാക്കല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരും സുവനീറിന്റെ കോപ്പികള്‍ ഏറ്റുവാങ്ങി. പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ഡോ. ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ളാക്കല്‍, റോയി ചേലമലയില്‍, ജോണ്‍കരമ്യാലില്‍, ജോര്‍ജ്ജ് തോട്ടപ്പുറം, ഷാജന്‍ ആനിതോട്ടം, ടോമി അംമ്പേനാട്ട്, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരടങ്ങിയ സുവനീര്‍ കമ്മറ്റിയാണ് മനോഹരമായ ഈ സുവനീറിന്റെ പ്രസിദ്ധീകരണത്തിന് ചുക്കാന്‍ പിടിച്ചത്. പരസ്യങ്ങള്‍, കുടുംബ ഫോട്ടോകള്‍, സാഹിത്യരചനകള്‍ എന്നിവയിലൂടെ ഈ സുവീറിന്റെ പ്രസിദ്ധീകരണത്തിന് സഹായിച്ച ഏവര്‍ക്കും പ്രൊഫ. മേയമ്മ വെട്ടിക്കാട്ട് നന്ദി രേഖപ്പെടുത്തി. ഷിക്കാഗോയിലെ ക്നാനായ പള്ളികളിലെ വിതരണത്തിനു ശേഷം സുവീര്‍ ലഭിക്കാത്തവര്‍ മേയമ്മ വെട്ടിക്കാട്ട് (847 890 1057) ജോസ് തൂമ്പനാല്‍ (630 335 1419), റോയി ചേലമലയില്‍ (773 319 6279), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 771 2492) എന്നിവരുമായി ബന്ധപ്പെട്ട് സുവനീറിന്റെ കോപ്പികള്‍ കരസ്ഥമാക്കണമെന്ന് സുവനീര്‍ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.
റോയി ചേലമലയില്‍
|
|