ചിക്കാഗോ: കെ. സി. എസ്. പ്രൌഢഗംഭീരമായി നടത്തിയ ക്നാനായ നൈറ്റ് 2010 -ന്റെ ടെലിവിഷന്‍ സംപ്രേഷണം 30 മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് എപ്പിസോഡുകളായി ജയ്ഹിന്ദ് ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നു. ആദ്യത്തെ എപ്പിസോഡ് ജനുവരി 15-ം തീയതി രാവിലെ 9.30 നും (ഇന്‍ഡ്യന്‍ & ചിക്കാഗോ സമയം) ഇതിന്റെ വീണ്ടും പ്രക്ഷേപണം ജനുവരി 17 തിങ്കളാഴ്ച വൈകിട്ട് 4 മണിക്കും, രണ്ടാമത്തെ എപ്പിസോഡ് ജനുവരി 22 ശനിയാഴ്ച രാവിലെ 9.30 നും (ഇന്‍ഡ്യ & ചിക്കോഗോ സമയം) ഇതിന്റെ വീണ്ടും പ്രക്ഷേപണം ജനുവരി 24 തിങ്കളാഴ്ച വൈകിട്ട് 4 മണിക്കും ആയിരിക്കും. സംപ്രേഷണം ചെയ്യപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു സക്കറിയ (847 630 6462), ഫെലിക്സ് സൈമണ്‍ (847 867 7942) എന്ന നമ്പരില്‍ ബന്ധപ്പെടുക.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ |