ചിക്കാഗോ: മൂവായിരത്തി എണ്‍പത് വോട്ടര്‍മാരുളള നോര്‍ത്ത് അമേരിക്കയിലെ ശക്തമായ ക്നാനായ കാത്തലിക് സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) തെരഞ്ഞെടുപ്പില്‍ മറ്റുളള സംഘടനകള്‍ക്ക് മാതൃകയാകുന്നു. വാശിയേറിയ തെരഞ്ഞെടുപ്പുകള്‍ക്ക് വേദിയായിട്ടുളള ചിക്കാഗോ കെ.സി.എസ്സില്‍ വന്ന ഈ മാറ്റം ഏവരേയും അത്ഭുതപ്പെടുത്തുകയാണ് കഴിഞ്ഞ പ്രാവശ്യം സംഘടനയുടെ പ്രഥമ വനിതാ പ്രസിഡന്റായി പ്രൊഫ.മേയമ്മ വെട്ടിക്കാട്ട് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇത്തവണ യുവജന നേതൃത്വ നിരയില്‍ നിന്ന് സിറിയക്ക് കൂവക്കാട്ടില്‍ സംഘടനയുടെ അമരത്തേയ്ക്ക് മുഴുവന്‍ ചിക്കാഗോ ക്നാനായ കത്തോലിക്കരുടെ നേതാവായി കടന്നു വന്നു.പല തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതിലൂടെ ഉണ്ടായ ഗ്രൂപ്പിസവും ,കുടുംബ ബന്ധങ്ങളുടെയും തകര്‍ച്ചയും, അകള്‍ച്ചയും ഏറ്റവും കൂടുതള്‍ അനുഭവിച്ചറിഞ്ഞ ചിക്കാഗോ ക്നാനായ സമൂഹം ഇനി അതുപോലെ ഒരു പരീക്ഷണത്തിന് തയ്യാറല്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കെ.സി.എസ്. കാണിക്കുന്ന വ്യഗ്രത മറ്റു സംഘടനകള്‍ക്ക് മാതൃകയാണ്. ചിക്കാഗോയില്‍ കാണുന്ന ഐക്യവും സമാധാനവും സ്വന്തമായ രണ്ട് ഇടവക ദൈവാലയവും ,പാരമ്പര്യങ്ങളുടെയും, പൈതൃകത്തിന്റെയും തലഉയര്‍ത്തി നില്ക്കുന്ന കമ്മ്യൂണിറ്റി സെന്ററും , രണ്ട് ഇടവക വൈദീകരും, ഇപ്പോഴത്തേയും മുന്‍പത്തേതുമായി നാലും കെ.സി.സി.എന്‍.എ പ്രസിഡന്റുമാരും ഒക്കെ ഉള്‍പ്പെടുന്ന ചിക്കാഗോ ക്നാനായ കാത്തലിക് സമൂഹം തന്നെ ഒരു മാതൃകയും, അത്ഭുതവും ആണ്. ഈ മാതൃക നോര്‍ത്ത് അമേരിക്കയിലെ മറ്റ് ക്നാനായ കാത്തലിക് സംഘടനയിലേക്കും വ്യാപിക്കട്ടെ .ഐക്യം തന്നെയാണ് ക്നാനായ മുഖമുദ്ര എന്ന് ഒരിക്കല്‍ കൂടി ഷിക്കാഗോ ക്നാനായ സമുഹം തെളിയിച്ചിരിക്കുന്നു . |