ചിക്കാഗോ കെ.സി.എസ്. വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

posted Jan 24, 2011, 3:06 AM by Knanaya Voice   [ updated Jan 24, 2011, 9:44 AM by Saju Kannampally ]
ചിക്കാഗോ: ചിക്കാഗോക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാവിഭാഗമായ വുമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാര്‍ട്ടിയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ  പ്രവര്‍ത്തനോദ്ഘാടനവും നടത്തപ്പെട്ടു. ജനുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് മൌണ്ട് പ്രോസ്പെക്റ്റിലുള്ള ഹോളിഡേ ഇന്നില്‍ വെച്ചാണ് പ്രവര്‍ത്തനോദ്ഘാടനം നടന്നത്. ചിക്കാഗോ കെ.സി.എസ്. വുമന്‍സ് ഫോറത്തിന്റെ പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കെ.സി.എസ്. സ്വിപിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. എബ്രാഹം മുത്തോലത്ത് നിലവിളക്കുകൊളത്തി ഉദ്ഘാടനം ചെയ്തു. ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ചു. ബ്രിണ്ടാ ഇടുക്കുതറയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെക്രട്ടറി ലിസ്സി തോട്ടപ്പുറം സ്വാഗതവും, ജോ. സെക്രട്ടറി പ്രതിഭാ തച്ചേട്ട് കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയകാലായില്‍ എം. സി. ആയിരുന്നു. വിമല കുന്നശ്ശേരി, അന്ന ജോണ്‍ ചോരാത്ത് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വുമന്‍സ് ഫോറത്തിന്റെ പുതിയ നേതൃത്വത്തേയും, പ്രവര്‍ത്തനങ്ങളേയും ഫാ. എബ്രാഹം മുത്തോലത്തും സിറിയക് കൂവക്കാട്ടിലും പ്രശംസിച്ചു. കെ.സി.എസ്. ഭാരവാഹികളായ ബിനു പൂത്തറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ് പുല്ലാപ്പള്ളി, ജോമോന്‍ തൊടുകയില്‍, വുമന്‍സ് ഫോറം ഭാരവാഹികളായ ഗ്രേസി വാച്ചാച്ചിറ, ഡെല്ലാ നെടിയകാലായില്‍, ലിസ്സി തോട്ടപ്പുറം, പ്രതിഭാ തച്ചേട്ട്, നീതാ ചെമ്മാച്ചേല്‍,ഷാലോം പിള്ളവീട്ടില്‍, അനീഷാ കദളിമറ്റം, നീനാ കുന്നത്തുകിഴക്കേതില്‍, എത്സമ്മ പൂഴിക്കുന്നേല്‍, ബ്രിണ്ടാ ഇടുക്കുതറ, നിഷാ മാപ്പിളശ്ശേരില്‍, ബിന്‍സി പൂത്തറയില്‍, ഡെനി പുല്ലാപ്പള്ളി, ഏലമ്മ ചൊള്ളമ്പേല്‍ എന്നിവര്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും നറുക്കെടുപ്പിനും, ഡി ജേക്കും, ഗെയിംസിനും നേതൃത്വം നല്‍കി.

ലിസ്സി തോട്ടപ്പുറം
Comments