ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വുമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാര്‍ട്ടി ജനുവരി 22-ം തീയതി ശനിയഴ്ച വൈകിട്ട് 6.30 ന് മൌണ്ട് പ്രോസ്പെക്റ്റസിലുള്ള ഹോളിഡേ ഇന്നില്‍ (200 East Rand Road, Mount Prospect) വെച്ച് നടത്തപ്പെടുന്നതാണ്. ചിക്കാഗോ കെ. സി. എസിന്റെ ശക്തിശ്രോതസ്സായി പ്രവര്‍ത്തിക്കുന്ന വുമന്‍സ് ഫോറത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെടും. വുമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ. സി. എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്യും. കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് പ്രസംഗിക്കും.
കെ. സി. എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തറയില്‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍, ജോ. സെക്രട്ടറി മാത്യൂസ് പുല്ലാപ്പള്ളി, ട്രഷറര്‍ ജോമോന് തൊടുകില്‍, വുമന്‍സ് ഫോറം വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയകാലായില്‍, സെക്രട്ടറി ലിസ്സി തോട്ടപ്പുറം, ജോ. സെക്രട്ടറി പ്രതിഭ തച്ചേട്ട്, ട്രഷറര്‍ മേഴ്സി തിരുനെല്ലിപ്പറമ്പില്‍ എന്നിവര്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും, ഹോളിഡേ പാര്‍ട്ടിക്കും നേതൃത്വം നല്‍കും. പ്രവര്‍ത്തനോദ്ഘാടനത്തിനും ഹോളിഡേ പാര്‍ട്ടിക്കും വുമന്‍സ് ഫോറത്തിന്റെ എല്ലാ അംഗങ്ങളേയും കെ. സി. എസ്. വുമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയും, കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും പ്രത്യേകമായി ക്ഷണിക്കുന്നു. ലിസ്സി തോട്ടപ്പുറം |