ചിക്കാഗോ : ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വുമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ് നടത്തുന്നു. ഏപ്രില്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാമ്പാര്ഗില് 2001 N ROSELLE Rd ഉള്ള മെഡീവല്‍ ടൈംസില്‍ വച്ചാണ് ഫാമിലി നൈറ്റ് നടത്തപ്പെടുന്നത്. വുമന്‍സ് ഫോറം അംഗങ്ങള്‍ എല്ലാവരും തങ്ങളുടെ ഭര്ത്താക്കന്മാരോടും, മക്കളോടും ഒപ്പം മെഡീവല്‍ ടൈംസില്‍ ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടൈമെന്റ് പരിപാടികളില്‍ പങ്കെടുക്കണമെന്ന് കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും വുമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയും അഭ്യര്‍ത്ഥിച്ചു. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതിനാല്‍ ഏപ്രില്‍ 26-ാം തീയതിക്കുമുമ്പായി കെ. സി. എസ്. ഭാരവാഹികളുമായോ, വുമന്‍സ് ഫോറം ഭാരവാഹികളുമായോ ബന്ധപ്പെട്ട് ടിക്കറ്റ് കരസ്ഥമാക്കേണ്ടതാണ്. വ്യത്യസ്തമായ ഈ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമിലേയ്ക്ക് എല്ലാ കെ. സി. എസ്. കുടുംബങ്ങളേയും വുമന്‍സ് ഫോറം ഭാരവാഹികള്‍ പ്രത്യേകമായി ക്ഷണിക്കുന്നു.
ലിസ്സി തോട്ടപ്പുറം |