ചിക്കാഗോ: സേക്രട്ട്ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകകളിലെ വിശുദ്ധവാരകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ഓശാന ഞായറാഴ്ച (ഏപ്രില്‍ 17 ന്) രണ്ട് പള്ളികളിലും ഓലവെഞ്ചരിപ്പോടെയുള്ള തിരുക്കര്‍മ്മങ്ങളും ദിവ്യബലിയും രാവിലെ 10 ന്. പെസഹാവ്യാഴം (ഏപ്രില്‍ 21) രണ്ട് പള്ളികളിലും വൈകുന്നേരം 7 ന് കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധകുര്‍ബാനയും. ദു:ഖവെള്ളി (ഏപ്രില്‍ 22) സേക്രട്ട് ഹാര്ട്ടില് രാവിലെ 10 നും, സെന്റ് മേരീസില്‍ ഉച്ചകഴിഞ്ഞ് 3നും പീഢാനുഭവശുശ്രൂഷയും, കുരിശിന്റെ വഴിയും നഗരികാണിക്കലും. ദു:ഖശനി (ഏപ്രില്‍ 23), രണ്ട് പള്ളികളിലും രാവിലെ 10 ന് പുത്തന്തീയ്, പുത്തന്‍വെള്ളം, വെഞ്ചരിപ്പ്, ജ്ഞാനസ്നാനവ്രത നവീകരണം, വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പുശുശ്രൂഷ (ഏപ്രില്‍ 23) സെന്റ് മേരീസില്‍ വൈകുന്നേരം 6.30 നും സേക്രട്ട് ഹാര്ട്ടില് രാത്രി 8 മണിക്കും. ഈസ്റര്‍ (ഏപ്രില്‍ 24) രണ്ട് പള്ളികളിലും രാവിലെ 10 ന് ദിവ്യബലി. ക്നാനായ പള്ളികളിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്, ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. റിപ്പോര്‍ട്ട്: ജോസ് കണിയാലി & സാജു കണ്ണമ്പള്ളി |