ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്നാനായ കാത്തലിക് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയില്‍വെച്ച് യുവതീയുവാക്കള്‍ക്കായി പ്രീമാര്യേജ് കോഴ്സ് നടത്തപ്പെടുന്നതാണ്. ഇന്ത്യയിലോ അമേരിക്കയിലോ വെച്ച് വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് വികാരി ജനറാള്‍ മോണ്‍. അബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കോഴ്സില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ വ്യക്തികള്‍ ക്ളാസെടുക്കും. പ്രീമാര്യേജ് കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റ്റോണി പുല്ലാപ്പള്ളിയുമായി (630-205-5078) ബന്ധപ്പെടേണ്ടതാണ്. ഫാമിലി കമ്മീഷന്‍ അംഗങ്ങളായ മോളമ്മ തൊട്ടിച്ചിറ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, മേരിക്കുട്ടി ചെമ്മാച്ചേല്‍, അജിമോള്‍ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രീമാര്യേജ് കോഴ്സിന് നേതൃത്വം നല്‍കും. ജോസ് കണിയാലി |