ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2010-2012 വര്‍ഷത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ 20-ാം തീയതി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ദൈവാലയ ഹാളില്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രവര്‍ത്തനോദ്ഘാടനം ഇന്ത്യന്‍ പ്രസ് ക്ളബ് അഡ്വൈസറി കമ്മറ്റി ചെയര്‍മാനും, ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി നിര്‍വഹിക്കും. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഉദ്ഘാടനം സംഗമം എഡിറ്റര്‍ ജോസ് ചെന്നിക്കര നിര്‍വഹിക്കും. ചിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക, മാദ്ധ്യമ, പ്രൊഫഷണല്‍ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും. ചിക്കാഗോ മലയാളി അസോസിയേഷന്‍ വരുന്ന രണ്ടുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന നൂതനമായ പല പരിപാടികളും യോഗത്തില്‍ പ്രസിഡന്റ് അവതരിപ്പിക്കും. ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഗര്‍ജ്ജിക്കുന്ന ശബ്ദമായി, ഇതിനോടകം മാറിക്കഴിഞ്ഞ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനത്തിലും, കേരളപ്പിറവി ദിനാഘോഷത്തിലും എല്ലാ മലയാളി സുഹൃത്തുക്കളെയും അംഗങ്ങളെയും പ്രത്യേകമായി ക്ഷണിക്കുന്നു. പരിപാടികള്‍ക്ക് സണ്ണി വള്ളിക്കളം, ജോര്‍ജ് തോട്ടപ്പുറം, ആഷ്ലി ജോര്‍ജ്, ജോജോ വെങ്ങാന്തറ, ജോണ്‍സന്‍ കണ്ണൂക്കാടന്‍, അഗസ്റിന്‍ കരികുറ്റി, ജയിംസ് കട്ടപ്പുറം, സ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങോട്ടില്‍, ലെജി പട്ടരുമഠം, ടോമി അമ്പേനാട്ട്, ജോഷി വള്ളിക്കളം, രജ്ജന്‍ എബ്രഹാം, നാരായണന്‍ കുട്ടപ്പന്‍, സാബു കട്ടപ്പുറം, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, ലീലാ ജോസഫ്, അലക്സ് പായിക്കാട്ട്, ജെസി റിന്‍സി, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ജോര്‍ജ് തോട്ടപ്പുറം |