posted Apr 21, 2011, 5:24 AM by Knanaya Voice
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏപ്രില്‍ 16-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30 ന് ഫോറസ്റ്റ് പാര്‍ക്കിലുള്ള ട്രിനിറ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശബളമായ സമ്മേളനത്തില്‍ സുപ്രസിദ്ധ സിനിമാചതാരം മനോജ് കെ. ജയന്‍ ഭദ്രദീപം കൊളുത്തി 40-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. സമ്മേളനത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷം വഹിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി സ്വാഗതവും, ട്രഷറര്‍ ആഷ്ലി ജോര്‍ജ്ജ് കൃതജ്ഞതയും പറഞ്ഞു. ജന: സെക്രട്ടറി ജോര്‍ജ്ജ് തോട്ടപ്പുറം എം. സി. ആയിരുന്നു. ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളെ ആസ്പദമാക്കി ചര്‍ച്ചാക്ളാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പ്രസ്താവിച്ചു. പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും, ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കി.
ജോര്‍ജ്ജ് തോട്ടപ്പുറം |
|